1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 4, 2020

സ്വന്തം ലേഖകൻ: രാജസ്ഥാനിലെ കോട്ടയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 107 ആയി. കേന്ദ്രസർക്കാർ നിയോഗിച്ച ഉന്നതതലസംഘം ജെ.കെ.ലോൺ ആശുപത്രി സന്ദർശിച്ചു. സ്ഥലം എംപിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർള മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി. അണുബാധയും തണുപ്പുമാണ് ശിശു മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒരു മാസത്തിനിടെ 100ൽ അധികം കുഞ്ഞുങ്ങളും ഒരു വർഷത്തിനിടെ 940 കുഞ്ഞുങ്ങളും മരിച്ചതായാണ് ലഭ്യമാകുന്ന റിപ്പോർട്ട്. സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് കേന്ദ്രസർക്കാർ വിഷയം പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിച്ചത്. നേരത്തെ ജെ.കെ.ലോൺ ആശുപത്രി സന്ദർശിച്ച എയിംസിൽ നിന്നുള്ള ഡോക്ടർമാരുടെ വിദഗ്ധ സംഘം റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. റിപ്പോർട്ട് ഉടൻ കേന്ദ്ര സർക്കാരിന് കൈമാറും. സ്ഥലം എംപിയും ലോക്സഭാ സ്പീക്കറുമായ ഓം ബിർള മരിച്ച കുഞ്ഞുങ്ങളുടെ ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്തി.

വിഷയത്തിൽ ഇന്നലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ വിശദീകരണം തേടി സംസ്ഥാന സർക്കാറിന് നോട്ടീസ് അയച്ചിരുന്നു. അതേ സമയം ശിശുമരണം ദേശീയ തലത്തിൽ കോൺഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് ബിജെപി. മരണത്തിൻറെ ഉത്തരവാദിത്വത്തിൽ നിന്നും അശോക് ഗെലോട്ടി ഒഴിഞ്ഞുമാറാനാകില്ല എന്ന് ബിജെപി പ്രതികരിച്ചു. ബിജെപി കാലത്തേക്കാൾ ശിശുമരണനിരക്ക് കുറഞ്ഞിരിക്കുകയാണ് എന്നും വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നുമായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മറുപടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.