1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2017

സ്വന്തം ലേഖകന്‍: കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുടുങ്ങിയ മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ എഡ്വേഡ് ഹീത് ജീവിച്ചിരിന്നെങ്കില്‍ ചോദ്യം ചെയ്യുമായിരുന്നുവെന്ന് പൊലീസ്. 2015 ല്‍ വില്‍ഷെയര്‍ പൊലീസ് ഹീതിനെതിരായ കേസ് വീണ്ടും പൊടിതട്ടിയെടുത്തിരുന്നു. അതിന്റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ ഹീതിനെ ചോദ്യം ചെയ്യുമായിരുന്നു എന്ന പരാമര്‍ശമുള്ളത്.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഏഴു കേസുകളാണ് ഹീതിനെതിരെ നിലവിലുള്ളത്. 1961 ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ട കുട്ടിക്ക് അന്ന് 11 വയസായിരുന്നു പ്രായം. 1967 ല്‍ ഹീത് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായിരിക്കുന്ന അവസരത്തിലും 1964 ല്‍ വ്യാപാര മന്ത്രിയായിരുന്നപ്പോഴും സമാനമായ ലൈഗിംക പീഡന ആരോപങ്ങള്‍ ഉന്നയിക്കപ്പെട്ടു.

എന്നാല്‍ കേസില്‍ കാര്യമായ പുരോഗതി ഉണ്ടായില്ലെന്ന് മാത്രമല്ല 1970, 1974 കാലഘട്ടത്തില്‍ ഹീത് പ്രധാനമന്ത്രി സ്ഥാനത്ത് എത്തുകയും ചെയ്തു. അതോടെ കേസുകളും അന്വേഷണവും റിവേഴ്‌സ് ഗിയറിലായി. പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷവും അദ്ദേഹത്തിനെതിരെ ബാല ലൈംഗിക പീഡനാരോപണം ഉയര്‍ന്നതോടെയാണ് വിഷയം വീണ്ടും ചൂടു പിടിച്ചത്. 2015 ലാണ് ഹീത് അന്തരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.