
സ്വന്തം ലേഖകൻ: പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബ്രിട്ടനില്‍ മലയാളി വിദ്യാര്‍ത്ഥി അറസ്റ്റില്‍. കോട്ടയം രാമപുരം സ്വദേശിയായ യുവാവാണ് അറസ്റ്റിലായത്. സമൂഹമാദ്ധ്യമത്തിലൂടെ പോലീസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംഘവും ചേര്‍ന്ന് നടത്തിയ സ്റ്റിങ് ഓപ്പറേഷനിലാണ് ഇയാളെ പിടികൂടുന്നത്.
14 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ചാണ് സംഘം ഓപ്പറേഷന്‍ നടത്തിയത്. പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച യുവാവ് ലണ്ടനിലെ ഒരു ഹോട്ടലിലേക്ക് പെണ്‍കുട്ടിയെ ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് എത്തിയ യുവാവിനെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ഹെര്‍ട്‌ഫോര്‍ഡ്‌ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയാണ് ഇയാള്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ശ്രമിച്ചെന്ന കുറ്റത്തിനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ ഇവിടെ പഠനത്തോടൊപ്പം ജോലിയും ചെയ്തിരുന്നു. നിയമനടപടികള്‍ നേരിട്ട ശേഷം യുവാവിന് നാട്ടിലേക്ക് തിരികെ പോകേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല