സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ചാവേറാക്രമണത്തിനു കുട്ടികളെ ഉപയോഗിക്കുന്നതായി ഐക്യരാഷ്ട്ര സഭ; ലോകമൊട്ടാകെ പോയവര്‍ഷം ഭീകരര്‍ ഉപയോഗിച്ചത് 8000 ത്തോളം കുരുന്നുകളെ. ‘സായുധ ഏറ്റുമുട്ടലുകളും കുട്ടികളും’ എന്ന വിഷയത്തില്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണു പരാമര്‍ശം. തെഹ്‌രികെ താലിബാന്‍ ഭീകരര്‍, പെണ്‍കുട്ടികളെ ഉള്‍പ്പെടെ അഭിസംബോധന ചെയ്ത് എങ്ങനെ ചാവേറുകളായി ആക്രമണം നടത്താമെന്നു പഠിപ്പിക്കുന്ന വിഡിയോ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്തുവന്നിരുന്നു.
സായുധഗ്രൂപ്പുകള്‍ പെണ്‍കുട്ടികളുടെ സ്‌കൂളുകളെ കേന്ദ്രീകരിച്ചു നടത്തുന്ന ആക്രമണങ്ങളില്‍ യുഎന്‍ ഉത്ക്കണ്ഠ രേഖപ്പെടുത്തി. സിന്ധ് പ്രവിശ്യയില്‍ ഫെബ്രുവരിയില്‍ ചാവേറാക്രമണത്തില്‍ മരിച്ച 75 പേരില്‍ 20 പേരും കുട്ടികളായിരുന്നു. എട്ടു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇതില്‍ പകുതിയും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ തടസ്സപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്ന് യുഎന്‍ വിലയിരുത്തി.
പാകിസ്താനില്‍ സെഹ്!വാന്‍, സിന്ധ് പ്രവിശ്യകളില്‍ ഫെബ്രുവരിയില്‍നടന്ന ചാവേറാക്രമണങ്ങളില്‍ 75 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 20 കുട്ടികള്‍ ഉള്‍പ്പെടും. വിദ്യാഭ്യാസസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് ഫെബ്രുവരിയില്‍മാത്രം എട്ട് ആക്രമണങ്ങളാണ് പാകിസ്താനിലുണ്ടായത്. ഇതില്‍ നാലെണ്ണം പെണ്‍കുട്ടികള്‍മാത്രം പഠിക്കുന്ന സ്‌കൂളിനുനേരെയായിരുന്നു.
ഇന്ത്യ, സിറിയ, അഫ്ഗാനിസ്താന്‍, യെമെന്‍, നൈജീരിയ, ഫിലിപ്പീന്‍സ് തുടങ്ങി 20 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ആഗോളതലത്തില്‍ കഴിഞ്ഞവര്‍ഷം കുട്ടികള്‍ക്കുനേരെ 21,000 നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. ഇന്ത്യയില്‍ സൈന്യം കുട്ടികളെ വിവരദാതാക്കളായും ചാരന്മാരായും ഉപയോഗിക്കുന്നുണ്ടെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല