1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

സ്വന്തം ലേഖകൻ: ചൈനയിലെ തിരക്കുള്ള നാൽക്കവലയിലൂടെ ടോയ് കാറിൽ സഞ്ചരിച്ച രണ്ട് കുരുന്നുകളുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എസ്‌ യു വിയുടെ മാതൃകയിൽ നിർമ്മിച്ച ടോയ് കാറിൽ ഞായറാഴ്ച നഗരം ചുറ്റാൻ ഇറങ്ങിയ വിരുതനെ പൊലീസ് കൈയ്യോടെ പൊക്കുകയായിരുന്നു.

വടക്കൻ ചൈനയിലെ സുൻഹ്വാ എന്ന പ്രദേശത്തെ നിരീക്ഷണ കാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥരാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

തിരക്കുള്ള നാൽക്കവലയിൽ ട്രാഫിക്കിന്റെ എതിർദിശയിലേക്ക് കുട്ടികൾ കളി വണ്ടിയോടിച്ചു പോകുന്നതായി ദൃശ്യങ്ങളിൽ കാണാം. കുറുകെയുള്ള വഴിയും കടന്ന് മുൻപോട്ടു പോവുകയായിരുന്നു കുട്ടികളെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒരു യാത്രക്കാരി ശ്രദ്ധിച്ചതിനെ തുടർന്നാണ് അപകടം ഒഴിവായത്. മാതാപിതാക്കളോ മുതിർന്നവരോ ഒപ്പം ഇല്ലാതെ നീങ്ങുന്ന കുട്ടികളെ കണ്ട് അപകടം മനസ്സിലാക്കിയ അവർ ഉടൻതന്നെ റോഡ് മുറിച്ചു കടന്ന് കുട്ടികളുടെ സമീപത്തെത്തി അവരെ തടഞ്ഞു.

അതേസമയത്തുതന്നെ അതുവഴി കടന്നു പോവുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും സംഭവം കണ്ടതിനെത്തുടർന്ന് കുട്ടികളുടെ രക്ഷയ്ക്കായി എത്തി. പിന്നീട് മാതാപിതാക്കളുമായി ബന്ധപ്പെട്ട ശേഷം അവർക്കൊപ്പം ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.

വീടിനു സമീപത്തെ തിരക്കില്ലാത്ത വഴിയിൽ കൂടി കാർ ഓടിച്ചു കളിക്കുന്നതിനിടെ വീട്ടുകാരുടെ കണ്ണുവെട്ടിച്ചാണ് ഇരുവരും തിരക്കുള്ള റോഡിലേക്ക് കളി വണ്ടിയുമായി ഇറങ്ങിയത്. യാത്രക്കാരിയുടെ സമയോചിതമായ ഇടപെടൽ മൂലമാണ് കുട്ടികൾ അപകടം കൂടാതെ രക്ഷപ്പെട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.