1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 29, 2017

സ്വന്തം ലേഖകന്‍: 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ നരക യാതന അനുഭവിക്കുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് യൂണിസെഫ് റിപ്പോര്‍ട്ട്. 2017 ല്‍ സംഘര്‍ഷ മേഖലകളില്‍ കുട്ടികളുടെ സാഹചര്യം കൂടുതല്‍ ദുസ്സഹമായെന്ന് യൂനിസൈഫ് നിരീക്ഷിച്ചു. ഇത്തരം മേഖലകളില്‍ കുട്ടികളെ ചാവേറുകളായും മനുഷ്യകവചമായും വരെ ഉപയോഗിക്കുന്നുണ്ട്.

ബലാത്സംഗം, നിര്‍ബന്ധിത വിവാഹം, തട്ടിക്കൊണ്ടുപോകല്‍, അടിമവ്യാപാരം തുടങ്ങിയ ചൂഷണങ്ങള്‍ക്ക് ഇവര്‍ ഇരയാവുന്നു. മ്യാന്മര്‍, ദക്ഷിണ സുഡാന്‍, നൈജീരിയ, ഇറാഖ്, സിറിയ, യമന്‍ എന്നീ രാജ്യങ്ങളിലെ കണക്കുകള്‍ ഉദ്ധരിച്ചാണ് യൂനിസെഫ് പ്രസ്താവനയിറക്കിയത്.

ഭീകരസംഘടനകള്‍ മോചിപ്പിക്കുന്ന കുട്ടികളെ ഔദ്യോഗിക സേനാംഗങ്ങള്‍ പീഡിപ്പിക്കുന്ന സംഭവങ്ങളും ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. പോഷകാഹാരക്കുറവ്, ജലക്ഷാമം, ശുചിത്വമില്ലായ്മ തുടങ്ങിയ കാരണങ്ങളും കുട്ടികളെ ദോഷകരമായി ബാധിക്കുന്നു. സംഘര്‍ഷമേഖലകളില്‍ കഴിയുന്ന 27 ദശലക്ഷം കുട്ടികള്‍ പ്രാഥമിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവരായി കഴിയുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.