
സ്വന്തം ലേഖകൻ: രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും പവിത്രവും അലംഘനീയവും ആണെന്ന് പ്രസ്താവിക്കുന്ന പുതിയ അതിർത്തി നിയമം ചൈന പാസാക്കി. അതിർത്തി സംരക്ഷണത്തിന് എന്തു നടപടിയും സ്വീകരിക്കാനുള്ള നടപടികൾക്കും വ്യവസ്ഥകളായി. ഇന്ത്യയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായകമാകുന്ന നീക്കമാണിത്.
നാഷനൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ അനുമതി നേടിയ നിയമം വരുന്ന ജനുവരി ഒന്നിന് നടപ്പിൽ വരും.
ചൈനയുടെ 14 അതിർത്തി രാജ്യങ്ങളിൽ ഇന്ത്യയും ഭൂട്ടാനുമായി മാത്രമാണ് ഇപ്പോൾ തർക്കമുള്ളത്. ചൈനയും ഭൂട്ടാനും ഈ മാസം 14ന് ധാരണാപത്രത്തിൽ ഒപ്പിട്ടിരുന്നു. ഇന്ത്യ – ചൈന തർക്കം പരിഹരിക്കാൻ പലവട്ടം സൈനിക, വിദേശകാര്യ മന്ത്രിതല ചർച്ചകൾ നടന്നെങ്കിലും കാര്യമായ പുരോഗതിയില്ല.
അതിർത്തിയിലെ സുരക്ഷ വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങിയതാണ് പുതിയ നിയമം. നാഷനൽ പീപ്ൾസ് കോൺഗ്രസ് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ നിയമത്തെ പിന്തുണച്ചു. അതിർത്തി മേഖലകളിൽ താമസിക്കുന്നവരുടെ സാമ്പത്തിക, സാമൂഹിക വികസനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കാനും അതിർത്തി മേഖലകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനും നിയമത്തിൽ ശിപാർശയുണ്ട്. 2022 ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിലാവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല