1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 30, 2021

സ്വന്തം ലേഖകൻ: ഹോ​ങ്കോങ്​ സ്വ​േദശികൾക്ക്​​ ബ്രിട്ടൻ നൽകുന്ന​ ബ്രിട്ടീഷ്​ നാഷനൽ ഓവർസീസ്​ (ബി.എൻ.ഒ.) പാസ്​പോർട്ട്​ സാധുവായ യാത്ര രേഖയായോ തിരിച്ചറിയൽ കാർഡായോ അംഗീകരിക്കില്ലെന്ന്​ ചൈന. ബ്രിട്ട​െൻറ മുൻ കോളനിയാണ്​ ഹോ​ങ്കോങ്​. ചൈനയുടെ അടിച്ചമർത്തലിൽ നിന്ന്​ രക്ഷപ്പെടാനാണ്​ ദശലക്ഷക്കണക്കിന്​ ഹോ​ങ്കോങ്​ നിവാസികൾക്ക്​ പാസ്​പോർട്ട്​ നൽകാൻ ബ്രിട്ടൻ ഒരുങ്ങുന്നതിനിടെയാണ്​ ചൈനയുടെ പ്രതികരണം. ജനുവരി 31 മുതൽ ബി.എൻ.ഒ പാസ്​പോർട്​ അംഗീകരിക്കില്ലെന്നാണ്​ ചൈനയുടെ അന്ത്യശാസനം.

ഹോങ്കോങ് നിവാസികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് യുകെയില്‍ താമസിക്കാനും ജോലിചെയ്യാനും സൗകര്യമൊരുക്കുന്നതാണ് ബിഎന്‍ഒ പാസ്പോര്‍ട്ട്. തുടര്‍ന്ന് ഇവര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം.പ്രദേശം വിട്ടുപോകാന്‍ ആഗ്രഹിക്കുന്ന ഹോങ്കോങ് നിവാസികള്‍ക്ക് ദീര്‍ഘകാല സങ്കേതം നല്‍കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കഴിഞ്ഞ ദിവസം വാഗ്ദാനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ചൈനയുടെ നയം മാറ്റം. 5.4 ദശലക്ഷം ഹോങ്കോങ് നിവാസികള്‍ക്കാാണ് ബിഎന്‍ഒ പാസ്പോര്‍ട്ട് ഉപയോഗപ്പെടുത്തി വാസസ്ഥലവും അതിലൂടെ പൗരത്വത്തിനും ബ്രിട്ടന്‍ വഴിയൊരുക്കുന്നത്. ഹോങ്കോങ്ങില്‍ ദേശീയ സുരക്ഷാ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ബെയ്ജിങ്ങിന്റെ തീരുമാനത്തോടുള്ള പ്രതികരണമാണ് ബ്രിട്ടന്റെ പുതിയ ഇമിഗ്രേഷന്‍ പദ്ധതി.

50 വര്‍ഷത്തേക്ക് ഹോങ്കോങ്ങിന്റെ സ്വയംഭരണാധികാരവും നിലനിര്‍ത്തുമെന്ന 1997 ലെ കോളനി കൈമാറ്റത്തിന് മുന്നോടിയായുള്ള വാഗ്ദാനം ചൈന ലംഘിച്ചതായി ബ്രിട്ടന്‍ ആരോപിച്ചിരുന്നു. തങ്ങളുടെ മുന്‍ പ്രജകളെ സംരക്ഷിക്കേണ്ടത് ധാര്‍മ്മിക കടമയാണെന്നാണ് ബ്രിട്ടന്റെ വാദം. ഇതാണ് ചൈനയെ ചൊടിപ്പിച്ചത്.

ബിഎന്‍ഒ പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് യുകെ സന്ദര്‍ശിക്കാന്‍ ആറുമാസത്തെ പരിമിതമായ അവകാശങ്ങളെ നേരത്തെ ഉണ്ടായിരുന്നുള്ളൂ..ബ്രിട്ടീഷ് നാഷണല്‍ (ഓവര്‍സീസ്) എന്ന പദവി കൈവശമുള്ളവര്‍ക്ക് ഞായറാഴ്ച മുതല്‍ അഞ്ച് വര്‍ഷം വരെ ബ്രിട്ടനില്‍ താമസിക്കാനും ജോലി ചെയ്യാനും അതിനായി അപേക്ഷിക്കാനും ഒടുവില്‍ പൗരത്വം തേടാനും കഴിയുമെന്ന് വെള്ളിയാഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചത്..

ബിഎന്‍ഒ വിസകള്‍ക്കായി ഞായറാഴ്ച വൈകിട്ട് മുതല്‍ അപേക്ഷ സ്വീകരിക്കുമെന്ന് യുകെ വെള്ളിയാഴ്ച അറിയിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ചൈനയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.