
സ്വന്തം ലേഖകൻ: ചൈന നിര്‍മ്മിക്കുന്ന കോവിഡ് വാക്‌സിന്‍ സ്വീകരിച്ചാല്‍ മാത്രമേ ഇന്ത്യാക്കാര്‍ അടക്കമുള്ള വിദേശികള്‍ക്ക് വിസ അനുവദിക്കു. ജോലിക്കും, പഠനത്തിനുമായി ചൈനയിലേക്ക് പോകുന്നവര്‍ ഇനി ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കേണ്ടി വരും. മറ്റ് രാജ്യങ്ങളുടെ വാക്‌സിനുകളൊന്നും ചൈന അംഗികരിക്കുന്നില്ല.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ച് മാസം മുതല്‍ വിദേശികള്‍ക്ക് ചൈന വീസ അനുവദിച്ചിരുന്നില്ല. ചൈനയില്‍ ഇപ്പോള്‍ കോവിഡ് നിയന്ത്രണ വിധേയമാണ്. അവിടെ ജോലി ചെയ്യുന്നവര്‍, കുടുങ്ങിയ കുടുംബാംഗങ്ങളെ കാണാന്‍ പോകുന്നവര്‍, ബിസിനസ് യാത്രക്കാര്‍ തുടങ്ങിയവര്‍ക്കാണ് നിലവില്‍ വിസ അനുവദിക്കുന്നത്.
അപേക്ഷ സമര്‍പ്പിക്കുന്നതിന് 14 ദിവസം മുന്‍പ് ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചിരിക്കണം. എങ്കില്‍ മാത്രമേ വിസ അനുവദിക്കു. ഒരു ഡോസ് വാക്‌സിന്‍ എങ്കിലും സ്വീകരിച്ചിരിക്കണം എന്നാണ് പുതിയ നിയമം. വാക്‌സിന്‍ ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ നിന്ന് എങ്ങനെ അത് സ്വീകരിക്കുമെന്നതിനെക്കുറിച്ച് ഒരു വിശദീകരണവും ചൈന നല്‍കിയിട്ടില്ല.
ചൈനീസ് വാക്‌സിന്‍ വിതരണത്തിന് ഇന്ത്യ തയ്യാറല്ല, അതുകൊണ്ട് വാക്‌സിന്‍ രാജ്യത്ത് ലഭ്യമല്ല. പുതിയ നിയമം വന്നതോടെ നിലവില്‍ നിരവധി വിദ്യാര്‍ത്ഥികളണ് ചൈനയിലേക്ക് മടങ്ങാന്‍ കഴിയാതെ വിഷമിക്കുന്നത്. ഫലപ്രാപ്തിയും, സുരക്ഷയും ഉറപ്പാക്കുന്നതിനു മുന്‍പുതന്നെ ചൈനീസ് വാക്‌സിന്‍ അംഗീകരിക്കാന്‍ മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ചൈന സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല