സ്വന്തം ലേഖകന്‍: റോഡ് നിര്‍മാണ ഉപകരണങ്ങളുമായി ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറ്റം നടത്തി. ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ ഡിസംബറിലാണ് ചൈനീസ് കടന്നുകയറ്റം ഉണ്ടായത്.
ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് 200 മീറ്റര്‍ വരെ ചൈനീസ് സൈന്യം എത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിര്‍ത്തി ഗ്രാമമായ അപ്പര്‍ സിയാങില്‍ ചൈനീസ് സൈന്യത്തെ ഇന്ത്യ തടയുകയായിരുന്നു. ഇതേ തുടര്‍ന്ന്, റോഡ് നിര്‍മാണ ഉപകരണങ്ങള്‍ ഉപേക്ഷിച്ച് ചൈനീസ് സൈന്യം പിന്‍വാങ്ങിയെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.
ദോക്‌ലാം പ്രശ്‌നത്തിന്റെ പേരില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിരന്തരമായി സംഘര്‍ഷത്തിലായിരുന്നു. അതിര്‍ത്തിയില്‍ ചൈന റോഡ് നിര്‍മിക്കുന്നതാണ് ഇന്ത്യയെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ നിരന്തരമായ സംഘര്‍ഷങ്ങള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല