
സ്വന്തം ലേഖകൻ: കോവിഡ് ബാധിച്ചവരെയും സമ്പർക്കമുള്ളവരെയും ദയാരഹിതമായി ‘തടവിലാക്കി’ ചൈനയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സജീവം. കോവിഡിനെ പൂർണമായും ഇല്ലാതാക്കാനായി ചൈന ആവിഷ്കരിച്ച് നടപ്പാക്കുന്നത് കർശന നിയന്ത്രണങ്ങളാണ്. കോവിഡ് സ്ഥിരീകരിച്ചവരെ പ്രത്യേകം നിർമിച്ച കണ്ടയിനർ മുറികളിൽ ‘തടവിലാക്കുകയാണ്’ പല പ്രവിശ്യകളിലും ചെയ്യുന്നത്.
ഒരു കട്ടിലും ശൗചാലയ സൗകര്യവുമുള്ള ഇരുമ്പ് മുറികളാണിത്. നിരനിരയായി ഇത്തരം ഇരുമ്പ് മുറികൾ സ്ഥാപിച്ചതിെൻറയും ബസുകളിൽ ആളുകളെ ഇവിടേക്ക് കൊണ്ടുവരുന്നതിൻ്റെയും വിഡിയോകൾ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവരുന്നുണ്ട്. ഒരു അപാർട്ട്മെൻറ് സമുച്ചയത്തിൽ ആർക്കെങ്കിലും കോവിഡ് സ്ഥിരീകരിച്ചാൽ ആ സമുച്ചയത്തിലെ മുഴുവൻ താമസക്കാരെയും അവരുടെ വീടുകളിൽ നിന്നും ഫ്ലാറ്റുകളിൽ നിന്നും പുറത്തിറങ്ങാനാകാത്ത നിലയിൽ അടച്ചിടുന്നുമുണ്ട്. പലപ്പോഴും രാത്രി വൈകിയും മറ്റുമാണ് ഉദ്യോഗസ്ഥർ ഇൗ വിവരം താമസക്കാരെ അറിയിക്കുന്നത്. ഇനി രണ്ടാഴ്ച പുറത്തിറങ്ങാനാകില്ലെന്ന് രാത്രി വിവരം ലഭിക്കുന്ന അവസ്ഥയാണ്.
എപ്പോഴും വീടുകളിൽ അടച്ചിടപ്പെടാമെന്ന സ്ഥിയിയുള്ളതിനാൽ ഭ്രാന്തുപിടിച്ച പോലെ സാധനങ്ങൾ വാങ്ങികൂട്ടുന്ന പ്രവണതയും വ്യാപകമാണ്. പെെട്ടന്ന് വീടുകളിൽ ‘തടവിലാക്കപ്പെടുന്നവർക്ക്’ ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പോലും അനുവാദമില്ലാത്തതിനാൽ പലർക്കും പട്ടിണി കിടക്കേണ്ടി വരുന്നുവെന്ന വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നതിനാൽ ആളുകൾ നിത്യോപയോഗ സാധനങ്ങൾ വാങ്ങിക്കൂട്ടുന്ന തിരക്കിലാണ്.
എന്തു വിലകൊടുത്തും പൂർണമായും കോവിഡ് രഹിതമാകുക എന്നതാണ് ചൈനീസ് സർക്കാർ ലക്ഷ്യം വെക്കുന്നത്. രണ്ട് കോടിയോളം ആളുകൾ വീടുകളിലും മറ്റുമായി തടവിലാണ്. കോവിഡ് സ്ഥിരീകരിച്ച പതിനായിരങ്ങൾ ഇരുമ്പ് മുറികളിലും തടവിലാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല