1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2017

സ്വന്തം ലേഖകന്‍: ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്നതില്‍ ചൈന മുന്നില്‍, കഴിഞ്ഞ വര്‍ഷം കൊന്നു തള്ളിയത് ആയിരത്തോളം പേരെ, തൊട്ടുപിന്നില്‍ ഇറാനും സൗദിയും. കഴിഞ്ഞവര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍പ്പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത് ചൈനയാണെന്ന് തെളിവു സഹിതം റിപ്പോര്‍ട്ട് പുറത്തുവിട്ടത് ആംനെസ്റ്റി ഇന്റര്‍നാഷണലാണ്. അന്താരാഷ്ട്ര തലത്തില്‍ വധശിക്ഷ മൂന്നിലൊന്നായി കുറഞ്ഞെങ്കിലും ചൈന വധശിക്ഷയ്ക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

ഇറാനാണ് ചൈനക്കു തൊട്ടുപിന്നിലായി പട്ടികയില്‍ സ്ഥാനം പിടിച്ചത്. മൂന്നും നാലും സ്ഥാനങ്ങള്‍ സൗദി അറേബ്യയ്ക്കും ഇറാഖിനുമാണ്. വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ചൈന കൃത്യമായി പുറത്തുവിടുന്നില്ലെന്നും ആംനെസ്റ്റി കുറ്റപ്പെടുത്തുന്നു. ചൈനീസ് പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ആധാരമാക്കുമ്പോള്‍ 201416 കാലഘട്ടത്തില്‍ 931 പേരാണ് വധശിക്ഷയ്ക്കിരയായത്. എന്നാല്‍, സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ വിവര ശേഖരത്തില്‍ 85 പേരേയുള്ളൂ.

ലോകത്തെ മറ്റു രാജ്യങ്ങളിലെല്ലാംകൂടി 1032 പേരാണ് 2016ല്‍ വധശിക്ഷയ്ക്ക് ഇരയായത്. അമേരിക്കയില്‍ കഴിഞ്ഞ വര്‍ഷം 20 പേര്‍ക്ക് വധശിക്ഷ നല്‍കി. ഇത്തവണ ഏഴാംസ്ഥാനത്തുള്ള യു.എസ്.എ. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ആദ്യ അഞ്ചില്‍ ഉള്‍പ്പെടാതിരിക്കുന്നത്. പാകിസ്താനില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ വലിയ കുറവുണ്ടായി. 2015ല്‍ 320 പേരെ അവിടെ തൂക്കിക്കൊന്നിരുന്നു. കഴിഞ്ഞവര്‍ഷം ഇത് 87 ആയി.

അതേസമയം വധശിക്ഷ വിധിക്കുന്നതില്‍ ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായത് 81 ശതമാനം വര്‍ധനയാണെങ്കില്‍ കഴിഞ്ഞ കൊല്ലം ഒരു വധശിക്ഷ പോലും നടപ്പാക്കിയില്ലെന്ന് റിപ്പോര്‍ട്ട് എടുത്തു പറയുന്നു. 2016 ല്‍ 136 കേസുകളിലാണ് വധശിക്ഷ വിധിച്ചത്. 2015 ല്‍ ഇത് 75 ആയിരുന്നു.
പുതിയ ‘ആന്റി ഹൈജാക്കിങ് നിയമ’പ്രകാരമുള്ള ശിക്ഷകളില്‍ വധശിക്ഷയും ഉള്‍പ്പെടുത്തിയതാണ് വര്‍ധനയ്ക്ക് കാരണമായി ആംനസ്റ്റി ചൂണ്ടിക്കാണിക്കുന്നത്. നാനൂറോളം പേരാണ് വധശിക്ഷകാത്ത് ഇന്ത്യന്‍ ജയിലുകളില്‍ കഴിയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.