1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2016

സ്വന്തം ലേഖകന്‍: ചൈന പാക് ചരക്ക് ഇടനാഴി യാഥാര്‍ഥ്യമാകുന്നു, വാഹനങ്ങളുടെ ആദ്യത്തെ വ്യൂഹം പാകിസ്താനിലെത്തി. നിര്‍മാണം പുരോഗമിക്കുന്ന ചൈന പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സി.പി.ഇ.സി) യിലൂടെ ചൈനയില്‍നിന്ന് 75 ചരക്കുലോറികള്‍ കഴിഞ്ഞ ദിവസം പാകിസ്താനിലെ ബലൂചിസ്താനിലുള്ള ഗദര്‍ തുറമുഖത്തത്തെി. എത്തിയ ചരക്കുകള്‍, അടുത്ത ദിവസംതന്നെ തുറമുഖത്തുനിന്ന് പുറപ്പെടുന്ന കപ്പലില്‍ ആഫ്രിക്കയിലേക്കും മധ്യേഷ്യയിലേക്കും അയക്കും.

സി.പി.ഇ.സിയുടെ ഭാഗമായി വികസിപ്പിക്കുന്ന പാകിസ്താനിലെ മൂന്ന് റോഡ് ശൃംഖലകളില്‍ ഒന്നായ പടിഞ്ഞാറന്‍ അലൈന്‍മെന്റിലൂടെയാണ് ആദ്യ ചരക്കുനീക്കം നടന്നത്. മൂന്നു ലക്ഷം കോടി രൂപയുടെ (46 ബില്യണ്‍ യു.എസ് ഡോളര്‍) നിക്ഷേപമാണ് ചൈന പദ്ധതിയില്‍ ഇറക്കുന്നത്. ആഫ്രിക്ക, ഏഷ്യ രാജ്യങ്ങളുമായി വ്യാപാരബന്ധം വിപുലപ്പെടുത്താന്‍ ചൈനക്ക് സഹായകമായേക്കാവുന്ന പദ്ധതി, പാകിസ്താനിന്റെ അടിസ്ഥാന സൗകര്യവികസനം സമഗ്രമാക്കുമെന്നും കരുതപ്പെടുന്നു.

ഗദര്‍ തുറമുഖത്തുനിന്ന് ഇറാനിലേക്കും മറ്റും കടല്‍മാര്‍ഗം ചരക്കുഗതാഗതം എളുപ്പം നടത്താമെന്നാണ് ചൈന കണക്കുകൂട്ടുന്നത്. വിഖ്യാതമായ ‘പട്ടുപാത’യുടെ പുനരാവിഷ്‌കാരമായാണ് പദ്ധതിയെ വിലയിരുത്തുന്നത്. എന്നാല്‍, പദ്ധതി രാജ്യത്തിന്റെ ആഭ്യന്തര സമ്പദ്ഘടനയെ ഗുരുതരമായി ബാധിക്കുമെന്ന ആരോപണവുമായി പാകിസ്താനിലെ നിര്‍മാതാക്കളും വ്യവസായികളും രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.