1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2021

സ്വന്തം ലേഖകൻ: ചൈനയിൽ ദമ്പതികള്‍ക്ക് മൂന്ന് കുട്ടികള്‍ക്ക് വരെ ജന്മം നല്‍കാൻ സര്‍ക്കാര്‍ അനുമതി നൽകി. രാജ്യത്തെ നിലവിലുള്ള ജനസംഖ്യ ഘടനയിൽ മാറ്റം വരുത്താൻ വേണ്ടിയാണ് സുപ്രധാന തീരുമാനം ചൈന കൈക്കൊണ്ടിട്ടുള്ളത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങിൻ്റെ അധ്യക്ഷതയിൽ ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗത്തിലാണ് സുപ്രധാന നയത്തിന് അംഗീകാരം നേടിയതെന്ന് ചൈനീസ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ ജനസംഖ്യയിൽ ഏറിയ പങ്കും വൃദ്ധന്മാരാണ്. മൂന്ന് കുട്ടികൾ വരെ ആകാമെന്ന നയം ജനസംഖ്യ ഘടനയിൽ മാര്റം വരുത്തുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. 1960കൾക്ക്​ ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ്​ കഴിഞ്ഞ മാസം ചൈനയിൽ രേഖപ്പെടുത്തിയത്​. 2015ൽ ഒറ്റകുട്ടി നയത്തിലും ചൈന മാറ്റം വരുത്തിയിരുന്നു.

2010 മുതൽ 2020 വരെയുള്ള കാലയളവിൽ 0.53 ശതമാനമാണ്​ ചൈനയിലെ ജനസംഖ്യ വളർച്ചാ നിരക്ക്​. 2000 മുതൽ 2010 വരെയുള്ള കാലയളവിൽ ഇത്​ 0.57 ശതമാനമായിരുന്നു. നാല്​ പതിറ്റാണ്ട്​ കാലയളവിൽ ഒറ്റക്കുട്ടി നയവുമായി ചൈന മുന്നോട്ട്​ പോയിരുന്നു.

ചൈനയിൽ 140 കോടിയോളം ജനങ്ങളാണുള്ളത്. ക്രമാതീതമായി ഉയരുന്ന ജനസംഖ്യ പിടിച്ചു നിര്‍ത്താനായാണ് ചൈന മുൻപ് ഒറ്റക്കുട്ടി നയം കൊണ്ടു വന്നിരുന്നു. ഇതോടു കൂടി ജനസംഖ്യാ വളര്‍ച്ചയിൽ വലിയ കുറവു വന്നു. എന്നാൽ 2016ൽ ഈ നയം എടുത്തു നീക്കിയ ചൈന വിവാഹിതരായ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെയാകാമെന്ന് നയം പുതുക്കുകയായിരുന്നു. 2021ൽ ചൈന വീണ്ടും നയം മാറ്റിയിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.