1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2023

സ്വന്തം ലേഖകൻ: ചൈനയിൽ ദാരിദ്ര്യം ഉണ്ടെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും വീഡിയോകളും അധികൃതർ നീക്കി. വീഡിയോകൾ വൈറലായതിനെത്തുടർന്ന് അവ ഷെയർ ചെയ്ത അക്കൗണ്ടുകൾ അധികൃത‍ർ മരവിപ്പിച്ചു. ദാരിദ്ര്യത്തെ ചൈന കീഴടക്കിയെന്ന് പ്രസിഡന്റ് ഷി ജിൻപിങ് നേരത്തെ പ്രഖ്യാപിച്ചെങ്കിലും വസ്തുത അതല്ലെന്ന് വ്യക്തമാക്കുന്നതാണ് ദൃശ്യങ്ങൾ.

പെൻഷനായി ലഭിക്കുന്ന 100 യുവാൻ (1182 രൂപ) കൊടുത്താൻ എത്രത്തോളം പലചരക്ക് സാധനങ്ങൾ ലഭിക്കുമെന്ന് ചോദിച്ചുകൊണ്ട് വൃദ്ധ പോസ്റ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കി. തന്റെ ഏക വരുമാനമാണ് 100 യുവാൻ എന്ന് സ്ത്രീ പറയുന്നു. ചൈനീസ് സ‍ർക്കാ‍ർ വീഡിയോ നീക്കം ചെയ്തെങ്കിലും യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിൽ വീഡിയോ ലഭ്യമാണ്. ന്യൂയോ‍ർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

ചൈനയിലെ ദാരിദ്ര്യത്തെക്കുറിച്ച് പാടിയ ഗായകന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് മരവിപ്പിച്ചു. എല്ലാ ദിവസവും ഞാൻ മുഖം കഴുകാറുണ്ട്, എന്നാൽ എന്റെ മുഖത്തേക്കാൾ വൃത്തി പോക്കറ്റിനാണെന്നായിരുന്നു പാട്ടിലെ വരികൾ. പാട്ട് നിരോധിച്ചും സമൂഹമാധ്യമങ്ങളിലെ അക്കൗണ്ട് മരവിപ്പിച്ചുമാണ് അധികൃത‍ർ പാട്ടിനെ നേരിട്ടത്.

ദാരിദ്ര്യത്തിനെതിരായ ചൈനയുടെ പോരാട്ടം വിജയിച്ചുവെന്ന് 2012ലാണ് ചൈനീസ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. അതേസമയം ചൈനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒന്നും സമൂഹമാധ്യമങ്ങളിൽ അനുവദിക്കില്ലെന്ന് മാ‍ർച്ചിൽ ചൈനയിലെ സൈബർ സ്പേസ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിരുന്നു. പാ‍ർട്ടിയുടേയും സ‍ർക്കാരിന്റെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒന്നും അനുവദിക്കില്ലെന്നാണ് പ്രഖ്യാപനം.

പ്രായം ചെന്നവരുടെയും ഭിന്നശേഷിക്കാരുടെയും ദുരിതം വ്യക്തമാക്കുന്ന വീഡിയോ ചിത്രീകരിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വിലക്കുണ്ട്. ചൈനയ്ക്ക് മികച്ച പ്രതിച്ഛായ ഉണ്ടാക്കിയെടുക്കുകയാണ് നിരോധനങ്ങളുടെ ലക്ഷ്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.