
സ്വന്തം ലേഖകൻ: കംബോഡിയയില്‍ ചൈന രഹസ്യമായി നാവികത്താവളം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. തായ്ലന്‍ഡ് ഉള്‍ക്കടലില്‍ കംബോഡിയയുടെ റയേം നാവികത്താവളത്തിന്റെ വടക്കന്‍ഭാഗത്താണ് ഇതൊരുങ്ങുന്നത്. വാഷിങ്ടണ്‍ പോസ്റ്റിലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വന്നത്. ഇന്തോ പസിഫിക് മേഖലയില്‍ ചൈന നിര്‍മിക്കുന്ന ആദ്യ സൈനികതാവളമാണിത്. മറ്റൊരു രാജ്യത്തെ രണ്ടാം സൈനികത്താവളവും.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലാണ് രാജ്യത്തിന്റെ പുറത്ത് ചൈന ആദ്യമായി നാവികതാവളം സജ്ജമാക്കിയത്. സൈനികവിന്യാസം നടത്താനും യു.എസ്. സൈനികനീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിക്കാനും താവളത്തെ ഉപയോഗപ്പെടുത്താം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആഗോളശക്തിയായി ഉയരാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗമായാണ് ചൈന സൈനികശൃംഖല സജ്ജമാക്കുന്നത്. ഇന്തോ പസിഫിക് മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കുന്നതിന്റെ പ്രധാന നീക്കമാണിതെന്നും വിദഗ്ധര്‍ പറയുന്നു. കംബോഡിയന്‍ നാവികത്താവളത്തിന് ഉപയോഗാനുമതി നല്‍കുന്ന കരാറില്‍ 2019 ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ചൈന അത് നിഷേധിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല