1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2021

സ്വന്തം ലേഖകൻ: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ചൈനയിൽ നിന്നാണെങ്കിലും കോവിഡ് കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയ രാജ്യം ചൈനയാണ്. യുഎസ് ഉൾപ്പെടെയുള്ള അതിസമ്പന്ന രാജ്യങ്ങളേപ്പോലും കോവിഡ് പ്രതിസന്ധി ഉലച്ചു. സാമ്പത്തിക വളര്‍ച്ചാ മുരടിപ്പിലായിരുന്ന യൂറോപ്യൻ രാജ്യങ്ങൾക്ക് പലതിനും അടിപതറി. ഏറ്റവും വേഗത്തിൽ വളര്‍ന്നു കൊണ്ടിരുന്ന സമ്പദ് വ്യവസ്ഥകൾ പലതും പിന്നോട്ട് പോയി.

അപ്പോഴും വളര്‍ച്ച തുടര്‍ന്ന് ചൈന. കോവിഡിന് ശേഷം ഏറ്റവുമധികം സാമ്പത്തിക വളര്‍ച്ച നേടിയതും ചൈനയാണ്. 18.3 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് നേടിയത്. 2021-ൽ 8.2 ശതമാനം ജിഡിപി വളര്‍ച്ച നേടിയേക്കും. ലോക രാജ്യങ്ങൾ കോവിഡ് സൃഷ്ടിച്ച സാമ്പത്തിക ആഗാധങ്ങളിൽ നിന്ന് തിരിച്ചുവരാൻ പണിപ്പെടുമ്പോഴാണ് കോവിഡ് കാലത്തെ ചൈനയുടെ ഈ മുന്നേറ്റം.

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി ചൈന മാറിയിരിക്കുകയാണ്. ലോകത്തിലെ മൊത്തം ആസതിയുടെ മൂന്നിലൊന്നും ഇപ്പോൾ ചൈനക്കാരുടെ കൈവശമാണ്. അതിസമ്പന്നരുടെ എണ്ണത്തിലുമുണ്ട് വൻ വര്‍ധന. ഏറ്റവുമധികം അതിസമ്പന്നരുള്ള യുഎസിന് തൊട്ടുപിന്നിൽ നിലയുറപ്പിച്ചിരിക്കുന്ന ചൈനയിൽ ഒറ്റവര്‍ഷം കൊണ്ടാണ് നിരവധി ആളുകൾ അതിസമ്പന്നരായത്.

ഒറ്റ വര്‍ഷം പുതുതായി ഉണ്ടായത് 238 അതിസമ്പന്നര്‍. ശതകോടി ഡോളര്‍ ആസ്തിയുള്ള 626 സമ്പന്നര്‍ ഇപ്പോൾ ചൈനയിലുണ്ട്. ഏറ്റവുമധികം അതിസമ്പര്‍ യുഎസിലാണെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ധനിക രാജ്യം എന്ന പദവി ചൈന തന്നെ സ്വന്തമാക്കിയിരിക്കുകയാണ്.

2020-ൽ ചൈനയുടെ ആസ്തി ഏഴ് ലക്ഷം കോടി ഡോളറായിരുന്നെങ്കിൽ കഴിഞ്ഞ വര്‍ഷം ചൈനയുടെ ആസ്തി 120 ലക്ഷം കോടി ഡോളറായി ഉയര്‍ന്നു. ലോകത്തിലെ വരുമാനത്തിൻെറ 60 ശതമാനവും ചൈനയിൽ നിന്ന് തന്നെ. മക് കെൻസി ആൻഡ് കമ്പനിയുടേതാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾ കൊണ്ട് ലോകത്തിൻെറ മുഴുവൻ സമ്പത്ത് മൂന്ന് മടങ്ങ് വര്‍ധിച്ചിട്ടുണ്ട്.

2020-ൽ 156 ലക്ഷം കോടി ഡോളര്‍ ആണ് ലോകത്തിൻെറ മൊത്തം സമ്പത്ത്. സാമ്പത്തിക വളര്‍ച്ചയുടെ മൂന്നിൽ ഒന്നും ചൈനയിൽ തന്നെ. ലോകത്തിൻെറ മൊത്തം സമ്പത്തിൻെറ മൂന്നിൽ രണ്ടും 10 ശതമാനം വരുന്ന അതിസമ്പന്നരുടെ പക്കൽ തന്നെ. ലോകത്തിൻെറ മൊത്തം ആസ്തിയുടെ 68 ശതമാനവും റിയൽ എസ്റ്റേറ്റ് മേഖലയിലാണ്.

അടിസ്ഥാന സൗകര്യ വികസനം, മെഷിനറി തുടങ്ങിയ മേഖലകളിൽ ആണ് പിന്നീടുള്ള നിക്ഷേപം. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോക രാജ്യങ്ങളുടെ മൊത്തം സമ്പത്ത് ഉയര്‍ന്നു. ആഗോള മൊത്ത ആഭ്യന്തര ഉൽപ്പാദനം ഉയരാനും ഇത് കാരമായി. കൂടാതെ പലിശനിരക്കുകൾ കുറഞ്ഞ നിരക്കിലായത് റിയൽ എസ്റ്റേറ്റ് രംഗത്തിനും ഉണര്‍വേകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.