
സ്വന്തം ലേഖകൻ: ചൈന ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യു.എസ് തയാറെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ. എന്നാൽ, അമേരിക്കൻ താൽപര്യങ്ങൾ പരിഗണിക്കുകയാണെങ്കിൽ ചൈനക്കൊപ്പം പ്രവർത്തിക്കാൻ മടിയില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യു.എസ് പ്രതിരോധിക്കും. മനുഷ്യാവകാശങ്ങൾ, ആഗോളഭരണം എന്നിവക്ക് മേൽ ചൈന നടത്തുന്ന ആക്രമണങ്ങളെ ചെറുത്ത് തോൽപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു.
എന്നാൽ, അമേരിക്കയുടെ താൽപര്യങ്ങൾ കൂടി പരിഗണിക്കുകയാണെങ്കിൽ ചൈനയുമായി ചേർന്ന് പ്രവർത്തിക്കാൻ തയാറാണെന്നും ബൈഡൻ പറഞ്ഞു. നേരത്തെ റഷ്യക്കെതിരെയും ജോ ബൈഡൻ രംഗത്തെത്തിയിരുന്നു. റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ ഭരണകൂടത്തിന്‍റെ നടപടികൾക്കെതിരെയാണ് ബൈഡൻ രംഗത്തെത്തിയത്.
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ എത്രയും പെട്ടെന്ന് തടവിൽ നിന്ന് മോചിപ്പിക്കണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിൻ സർക്കാറിന്‍റെ നിലപാടിനെതിരെ ബൈഡൻ രംഗത്തെത്തിയത്.
മ്യാൻമറിൽ ഓങ് സാങ് സൂചിയുടെ നേതൃത്വത്തിലുള്ള സർക്കാറിനെ അട്ടിമറിച്ച സൈനിക നടപടിയേയും ബൈഡൻ വിമർശിച്ചിരുന്നു. മ്യാൻമറിൽ തടവിലാക്കിയ നേതാക്കളെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്നും വാർത്ത വിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടിരുന്നു.
യെമനില്‍ സൗദി അറേബ്യ നടത്തുന്ന അടിച്ചമര്‍ത്തലുകള്‍ക്കെതിരെ നിലപാട് കടുപ്പിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. യെമനില്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കായി സൗദിക്ക് ആയുധങ്ങള്‍ നല്‍കുന്ന കരാറുള്‍പ്പെടെയുള്ള പിന്തുണ അവസാനിപ്പിക്കുമെന്നാണ് ജോ ബൈഡന്‍ അറിയിച്ചത്.
“ഈ യുദ്ധം മനുഷ്യവകാശ പ്രശ്‌നങ്ങളും നയതന്ത്ര രംഗത്ത് വലിയ ദുരന്തങ്ങളുമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ യുദ്ധം അവസാനിച്ചേ തീരു,“ നയതന്ത്ര പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബൈഡന്‍ പറഞ്ഞു.
യെമന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്ക കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തുമെന്നതിന്റെ സൂചനയായാണ് പുതിയ നീക്കങ്ങള്‍ വിലയിരുത്തപ്പെടുന്നത്. ട്രംപ് സര്‍ക്കാരിന്റെ വിദേശനയങ്ങള്‍ തിരുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തെ ബൈഡന്‍ പറഞ്ഞിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല