1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 10, 2024

സ്വന്തം ലേഖകൻ: ചൈന സതേൺ എയർലൈൻസിന് പച്ചക്കൊടി വീശി സൗദി അറേബ്യ. ചൈനീസ് വിമാനക്കമ്പനിയുടെ പാസഞ്ച‍ർ, കാർഗോ സർവീസുകൾക്ക് സൗദി അറേബ്യയുടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അനുമതി നൽകി. ഇതോടെ ഏപ്രിൽ 16 മുതൽ സ‍ർവീസുകൾക്ക് തുടക്കമാകും. ബീജിങ്, ഗ്വാങ്ഷൂ, ഷെൻഷൻ എന്നിവിടങ്ങളിൽനിന്ന് റിയാദിലേക്കാണ് സർവീസ്.

സമ്മർ ഷെഡ്യൂൺ പ്രകാരം, ആഴ്ചയിൽ നാല് പാസഞ്ചർ ഫ്ലൈറ്റുകളും മൂന്ന് എയർ കാർഗോ ഫ്ലൈറ്റുകളുമാകും സർവീസ് നടത്തുക. സൗദി അറേബ്യയിലേക്കുള്ള പുതിയ റൂട്ടുകളുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി എയർ ട്രാൻസ്പോർട്ട് ആൻ്റ് ഇൻ്റർനാഷണൽ കോർപറേഷൻ എക്സിക്യൂട്ടിവ് വൈസ് പ്രസിഡൻ്റ് അലി മുഹമ്മദ് റജാബ് പറഞ്ഞു. ഇത് സൗദി അറേബ്യയുടെ ആഗോള കണക്റ്റിവിറ്റിക്ക് ഉത്തേജനം നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന സൗദി പ്രതിനിധികളുടെ ചൈന സന്ദ‍ർശനത്തിനിടെ വിമാന സ‍ർവീസുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. സൗദിയിലേക്കുള്ള വ്യോമ ഗതാഗതവും ചരക്ക് നീക്കവും ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു നീക്കം.

ജിഎസിഎ പ്രസിഡൻ്റ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ ദൗലെജും ചൈനയുടെ സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അഡ്മിനിസ്ട്രേറ്റ‍‍ർ സോങ് ഷിയോങും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. പുതിയ റൂട്ടുകൾ രാജ്യത്തിൻ്റെ ആഗോള കണക്ടിവിക്ക് ഉത്തേജനം പകരുമെന്നാണ് സൗദിയുടെ പ്രതീക്ഷ. 2030 മുന്നോടിയായി സൗദിയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം ഇരട്ടിയായി ഉയർത്താനുള്ള ശ്രമത്തിലാണ് സൗദി ഏവിയേഷൻ സ്ട്രാറ്റജി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.