1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 2, 2021

സ്വന്തം ലേഖകൻ: കോവിഡിനെതിരെ ചൈന വികസിപ്പിച്ച മറ്റൊരു വാക്​സിന്​ കൂടി ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. മാസങ്ങൾക്ക്​ മുമ്പ്​ ‘അനുമതി നൽകിയ സിനോഫാ’മി​െൻറ പിൻഗാമിയായി എത്തിയ ‘സിനോവാകി’​നാണ്​ അനുമതി. നിരവധി രാജ്യങ്ങൾ ഇൗ മരുന്ന്​ നിലവിൽ ഉപയോഗിച്ചുവരുന്നുണ്ട്​. സുരക്ഷയിലും നിർമാണത്തിലും ഫലപ്രാപ്​തിയിലും രാജ്യാന്തര മാനദണ്​ഡങ്ങൾ പാലിക്കുന്നുണ്ടെന്ന്​ അംഗീകാരം നൽകിയ ലോകാരോഗ്യ സംഘടന അറിയിച്ചു.

18 വയസ്സിൽ കൂടുതലുള്ളവർക്കാണ്​ നിലവിൽ ഇത്​ ഉപയോഗിക്കാനാവുക. പരീക്ഷണങ്ങളിൽ പ​ങ്കെടുത്ത പകുതിയിലേറെ പേരിലും രോഗം വരാതെ സൂക്ഷിച്ചതായും ഗുരുതരമാകാതെ 100 ശതമാനം പേരെയും സംരക്ഷിച്ചതായും റിപ്പോർട്ട്​ പറയുന്നു. അടിയന്തര ഉപയോഗങ്ങൾക്ക്​ ഒരു ചൈനീസ്​ വാക്​സിൻ കൂടി എത്തുന്നതോടെ ആഗോള വിപണിയിൽ വാക്​സിൻ ക്ഷാമം ഒരു പരിധി വരെ തടയാനാകുമെന്നാണ്​ ലോകാരോഗ്യ സംഘടനയുടെ കണക്കുകൂട്ടൽ.

ചൈനക്കു പുറമെ ചിലി, മെക്​​സിക്കോ, ബ്രസീൽ, ഇന്തോനേഷ്യ, തായ്​ലൻഡ്​, തുർക്കി രാജ്യങ്ങൾ നേരത്തെ ഈ വാക്​സിൻ ഉപയോഗപ്പെടുത്തിവരുന്നുണ്ട്​. മേയ്​ വരെ 60 കോടി വാക്​സിൻ ചൈനയിലും വിവിധ രാജ്യങ്ങളിലുമായി വിതരണം ചെയ്​തിട്ടുണ്ട്​. രണ്ട് ​- എട്ട്​ ഡിഗ്രി സെൽഷ്യസിൽ റ​ഫ്രിജറേറ്ററുകളിൽ ഇത്​ സൂക്ഷിക്കാനാകും എന്നതാണ്​ സിനോവാകി​െൻറ പ്രധാന ഗുണം. മറ്റുള്ളവ കൂടുതൽ തണുപ്പിലേ സൂക്ഷിക്കാനാകൂ.

കാന്‍സിനോ ബയോളജിക് നിര്‍മിച്ച ചൈനയുടെ മൂന്നാമത്തെ വാക്‌സിന്റെ പരീക്ഷണ ഡാറ്റകള്‍ ലോകാരോഗ്യ സംഘനടയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അവലോകനത്തിനായി ഡബ്ല്യു.എച്ച്.ഒ ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ഭാരത് ബയോടെക് നിര്‍മിച്ച ഇന്ത്യയുടെ കോവാക്‌സിനും ഡബ്ല്യു.എച്ച്.ഒയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. ഫൈസര്‍, അസ്ട്രാസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മൊഡേണ തുടങ്ങിയയാണ് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.