
സ്വന്തം ലേഖകൻ: കോവിഡ് വൈറസിന്‍െറ ഉല്‍ഭവം വുഹാനിലെ ലബോറട്ടറി തന്നെയാണോയെന്ന സംശയം ജനിപ്പിക്കുന്ന യു.എസ്. രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ചയാവുന്നു. ചൈനയിലെ വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (ഡബ്ള്യു.ഐ.വി) യിലെ മൂന്ന് ഗവേഷകര്‍ കോവിഡ് വ്യാപനത്തിനു മുന്‍പ് (2019 നവംബര്‍) ആശുപത്രി പരിചരണം തേടിയെന്നാണ് യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗവേഷകരുടെ എണ്ണം, രോഗം വന്ന സമയം, ആശുപത്രി സന്ദര്‍ശനം എന്നിവയെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങടങ്ങിയ റിപ്പോര്‍ട്ട് കോവിഡ്19 വൈറസ് ലബോറട്ടറിയില്‍ നിന്നാണോ പുറത്തേക്ക് വ്യാപിച്ചതെന്നതിനെ വിശദമായ അന്വേഷണത്തിലേക്ക് വഴി തെളിക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ തീരുമാനമെടുക്കുന്ന സമിതിയുടെ യോഗത്തിന് തൊട്ട് മുന്‍പായാണ് യു.എസ്. റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
കോവിഡിന്‍്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്ക് ചൂടുപിടിക്കാന്‍ റിപ്പോര്‍ട്ട് വഴിമാറുമെന്നാണ് സൂചന. ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജേണലിന്‍്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചില്ല. എന്നാല്‍, ബൈഡന്‍ ഭരണകൂടം കോവിഡ് വ്യാപാനത്തിന്‍െറ തുടക്കത്തെ ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
കോവിഡിന്‍െറ ഉത്ഭവത്തെക്കുറിച്ച് വിദഗ്ദ്ധരുടെ വിലയിരുത്തലിനെ പിന്തുണയ്ക്കാന്‍ യു.എസ് സര്‍ക്കാര്‍ ലോകാരോഗ്യ സംഘടനയുമായും മറ്റ് അംഗരാജ്യങ്ങളുമായും ചര്‍ച്ച നടത്തുന്നതായി വക്താവ് സൂചിപ്പിച്ചു. ഫെബ്രുവരിയില്‍ വൈറോളജി ഇന്‍സറ്റിറ്റ്യൂട്ടിലേക്കുള്ള സന്ദര്‍ശനത്തിന് ശേഷം ഡബ്ള്യൂഎച്ച്.ഒയുടെ നേതൃത്വത്തിലുള്ള സംഘം ലാബ് ചോര്‍ച്ചയ്ക്കുള്ള സാധ്യതയില്ലെന്ന നിഗമനത്തിൽ എത്തിയിരുന്നതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയം പറയുന്നു.
എന്നാല്‍, ലാബ് ചോര്‍ച്ച വിഷയം പ്രചരിപ്പിക്കുന്നത് യു.എസ്. ഇപ്പോഴും തുടരുകയാണെന്നും ചൈന കുറ്റപ്പെടുത്തി. വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഡൊണാള്‍ഡ് ട്രംപ് പലതവണ ആരോപണം ഉന്നിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന ഒരു ഫാക്ട് ഷീറ്റ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രംപ് ഭരണകൂടത്തിന്റെ അവസാന കാലഘട്ടത്തില്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല