1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 12, 2017

സ്വന്തം ലേഖകന്‍: സമ്മതിച്ചു, ഇന്ത്യയുടെ വളര്‍ച്ച ഒരു വെല്ലുവിളി തന്നെ, ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച അംഗീകരിച്ച് ചൈനീസ് മാധ്യമം. ചൈനയിലെ പ്രധാന ബുദ്ധികേന്ദ്രമായ ആന്‍ബൗണ്ട് എന്ന സ്ഥാപനം ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് ഇന്ത്യന്‍ സമ്പദ വ്യവസ്ഥ വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിക്കുന്നത്.

കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്ന ഇന്ത്യ ചൈനയെപ്പോലെ മുന്നേറുകയാണ്. പകുതിയിലേറെയും യുവാക്കളുടെ സാന്നിധ്യം അവര്‍ക്കു മുതല്‍ക്കൂട്ടാണ്. ഇന്ത്യ ലോകത്തിനുമുന്നില്‍ വയ്ക്കുന്നതും അതിരുകളില്ലാത്ത ഈ മാനവശേഷിയാണ്. സൗരോര്‍ജത്തിന്റെ കാര്യം മാത്രമെടുത്താലും ഇന്ത്യയ്ക്കു വെല്ലുവിളികളില്ലാത്ത വളര്‍ച്ചയാണ്. ഇക്കാര്യങ്ങള്‍ അതീവഗൗരവത്തില്‍ ചൈന എടുത്തില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.

ചൈനയിലെ പ്രധാന ബൗദ്ധിക സ്ഥാപനമായ ആന്‍ബൗണ്ടാണ് ഇന്ത്യയുടെ വളര്‍ച്ചയെപ്പറ്റി വിശദമായി സംസാരിക്കുന്നത്. രാഷ്ട്രപുരോഗതിയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ കോപ്പിയടിച്ചാല്‍ എന്തുണ്ടാകുമെന്നു പറയാനാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വ്യാപകമായി സൗരോര്‍ജ പാര്‍ക്കുകള്‍ നിര്‍മിക്കുകയാണ്. 100 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് അടുത്ത അഞ്ചുവര്‍ഷത്തില്‍ ലക്ഷ്യമിടുന്നത്.

സൗരോര്‍ജ വിപണിയില്‍ നിക്ഷേപക സൗഹൃദമായ വേറൊരു രാജ്യമില്ലെന്നതും മോദിയുടെ ഇന്ത്യയ്ക്കു ഗുണകരമാണ്. എന്തായാലും ഇനിയുള്ള കാലം ചൈന ഏറെ പാടുപെടേണ്ടി വരുമെന്നും ലേഖനം മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയെ നിശിതമായി വിമര്‍ശിച്ചും കളിയാക്കിയും ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ള ഗ്ലോബല്‍ ടൈംസ് ആദ്യമായാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.