1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2021

സ്വന്തം ലേഖകൻ: ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ അധികാരമുറപ്പിക്കാന്‍ അടുത്തയാഴ്ച ഭരണകക്ഷിയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിങ്കള്‍ മുതല്‍ വ്യാഴം വരെ യോഗത്തോടനുബന്ധിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയിലെ 400 അംഗങ്ങള്‍ ബീജിംഗില്‍ ഒത്തുകൂടുന്നുണ്ട്. തായ്‌വാനുമായുള്ള സംഘര്‍ഷാവസ്ഥ യോഗത്തില്‍ മുഖ്യ വിഷയമാകും.

മാവോ സെ തൂങ്ങിന് ശേഷം ചൈനയിലെ ശക്തനായ നേതാവെന്ന നിലയില്‍ ഷി ജിന്‍പിങ് മൂന്നാം തവണയും അധികാരത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രഹസ്യ യോഗം ചേര്‍ന്ന് സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നു. വ്യക്തമായ ആസൂത്രണത്തിലൂടെ രഹസ്യ യോഗം ചേരുന്ന രീതികളോട് ആരും വിയോജിപ്പ് പ്രകടമാക്കിയിട്ടില്ല. ഷി ജിന്‍പിങ്ങിന്‍റെ അധികാരം തര്‍ക്കമില്ലാത്തതാണെന്നാണ് ബീജിംഗിലെ സ്വിംഗ്വാ സര്‍വകലാശാലയിലെ വിമത രാഷ്ട്രീയ പണ്ഡിതന്‍ വു ക്വിയാങ്ങിന്‍റെ അഭിപ്രായം.

ഇതേ അഭിപ്രായമാണ് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ സീനിയര്‍ ഫെലോ കാള്‍ മിന്‍സറിനുമുള്ളത്. ബൃഹത്തായ സംരഭങ്ങളിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താന്‍ അദ്ദേഹത്തിനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷി ജിന്‍പിങ്ങിന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്‍കാല നേതാക്കളായ മാവോയോടും ഡെങ്ങിനോടുമാണ് രാഷ്ട്രീയ നിരീക്ഷകര്‍ താരതമ്യപ്പെടുത്തുന്നത്.

നാൽപ്പതുവർഷത്തിനുശേഷം ചൈന കമ്യൂണിസത്തിലേക്ക് തിരിച്ചുപോകുന്ന സൂചനകളാണ് ഇപ്പോൾ ലഭിക്കുന്നത്. രാജ്യഭിവൃദ്ധിക്കായി സ്വകാര്യമേഖലയ്ക്ക് അനിയന്ത്രിതമായ വളർച്ച അനുവദിച്ചിരുന്ന ചൈന വ്യവസായങ്ങളെ പൊതുമേഖലയിലേക്കുമാറ്റി ‘എല്ലാവർക്കും സമൃദ്ധി’ എന്ന മുദ്രാവാക്യം മുഴക്കുകയാണ്. മധ്യവർഗത്തിന്റെയും പാർശ്വവത്‌കൃതരുടെയും താത്‌പര്യങ്ങൾ സംരക്ഷിക്കുന്ന സമ്പദ്‌വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കയാണ് ചൈന.

ഈ മാറ്റങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതാകട്ടെ ഷിയുടെ ഏറ്റവും വിശ്വസ്തനായ ഉപദേശകൻ വാങ്‌ ഹൂണിങും. ദശകങ്ങളായി കമ്യൂണിസ്റ്റ്‌പാർട്ടിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിരുന്ന ഹൂണിങ് ഒരിക്കലും വെളിച്ചത്തുവരാറില്ല. എന്നാൽ, നിഴലുപോലെ ഷിയെ പിന്തുടരുകയും അദ്ദേഹത്തിന്‌ ഉപദേശം നൽകുകയും ചെയ്യുന്ന ഇയാൾ ഒരു കൺഫ്യൂഷ്യൻ ചിന്തകനും പണ്ഡിതനുമായാണ് അറിയപ്പെടുന്നത്.

ഇന്ന് ചൈനയിലെ ഏറ്റവും സ്വാധീനമുള്ള ബുദ്ധിജീവിയാണ് വാങ്. ഏഴുപേരുള്ള ചൈനീസ് കമ്യൂണിസ്റ്റ് പൊളിറ്റ് ബ്യൂറോയുടെ സ്റ്റാൻഡിങ് കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹം. ‘ചൈനസ്വപ്നം’ എന്ന ആശയം, അഴിമതിക്കെതിരായുള്ള സമരം, ​െബൽറ്റ് ആൻഡ് റോഡ് പദ്ധതി, നിശ്ചയദാർഢ്യമുള്ള വിദേശനയം, ഷി ജിൻ പിങ്ങിന്റെ ചിന്തകൾ ഇവയെല്ലാം ഈ മനുഷ്യന്റെ സൃഷ്ടികളാണണെന്നാണ് റിപ്പോർട്ടുകൾ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.