1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2017

സ്വന്തം ലേഖകന്‍: അംബരചുംബികള്‍ക്കു മുകളില്‍ സാഹസിക പ്രകടനം നടത്തുന്ന ചൈനീസ് സൂപ്പര്‍മാന്‍ അപകടത്തില്‍ കൊല്ലപ്പെട്ടു, അന്ത്യം 62 നില കെട്ടിടത്തിനു മുകളില്‍ തൂങ്ങി പുള്‍ അപ്പ് എടുക്കുന്നതിനിടെ. ചൈനീസ് സൂപ്പര്‍മാര്‍ എന്നറിയപ്പെടുന്ന 26കാരന്‍ വു യോങിങാണ് സാഹസിക പ്രകടനത്തിനിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചത്. 62 നിലകളുള്ള കെട്ടിടത്തിന് മുകളില്‍ തൂങ്ങിക്കിടന്ന് പുള്‍ അപ്പെടുക്കുന്നതിനിടെയായിരുന്നു അപകടം. യാതൊരു സുരക്ഷാ മുന്‍കരുതലുകളുമില്ലാതെയാണ് ഇയാള്‍ ഈ സാഹസിക പ്രകടനം നടത്തിയത്.

ട്വിറ്ററിന്റെ ചൈനീസ് പതിപ്പായ വെയ്‌ബോയിലും മറ്റും വുവിന്റെ വീഡിയോകള്‍ സൂപ്പര്‍ ഹിറ്റാണ്. അംബരച്ചുംബികളായ കെട്ടിടങ്ങള്‍ക്ക് മുകളിലൂടെ സെല്‍ഫി സ്റ്റിക്കുമായി നടത്തുന്ന സാഹസിക പ്രകടനങ്ങളാണ് കൂടുതലും. സുരക്ഷാ മുന്‍കരുതലുകളോ കാലില്‍ പോലും ഇല്ലാതെയാണ് ഇയാള്‍ സാഹസിക പ്രകടനങ്ങള്‍ നടത്തിയിരുന്നത്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ ബഹുനിലകെട്ടിടത്തിന് മുകളില്‍ വെച്ചാണ് വു തന്റെ അവസാനത്തെ സാഹസിക പ്രകടനം നടത്തിയത്.

തയ്യാറെടുപ്പുകള്‍ക്ക് ശേഷം രണ്ട് പുള്‍ അപ്പുകള്‍ കെട്ടിടത്തില്‍ തൂങ്ങിക്കിടന്നുകൊണ്ട് ഇയാള്‍ എടുക്കുന്നുണ്ട്. മൂന്നാമത്തെ പുള്‍അപ്പെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പൂര്‍ണ്ണമാക്കാനാകുന്നില്ല. 15 സെക്കന്റോളം ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയാണ് വു വീണത്. കഴിഞ്ഞ നവംബര്‍ എട്ടിനാണ് ഈ അപകടമുണ്ടായതെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ് മരണം സ്ഥിരീകരിച്ചത്. വുവിന്റെ കാമുകിയാണ് സോഷ്യല്‍മീഡിയയിലൂടെ മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

ചൈനീസ് ആയോധനകലകളില്‍ വിദഗ്ധനായിരുന്ന വു സിനിമയില്‍ സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പായും അഭിനയിച്ചിരുന്നു. 15000 ഡോളറിന്റെ(ഏകദേശം 9.66ലക്ഷം രൂപ) പന്തയതുക ലഭിക്കുന്നതിനാണ് വു തന്റെ അവസാനത്തെ അതിസാഹസം നടത്തിയതെന്നാണ് സൗത്ത് ചൈന മോണിംങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ വിവാഹത്തിനും അമ്മയുടെ ചികിത്സാചിലവിനും പണംകണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.