1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 18, 2020

സ്വന്തം ലേഖകൻ: കുഞ്ഞുപെങ്ങളെ നായയില്‍ നിന്ന് രക്ഷിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ബ്രിഡ്ജര്‍ വാക്കര്‍ എന്ന ആറുവയസുകാരന്റെ ധീരതയെ വാഴ്ത്തുകയാണ് സൈബര്‍ ലോകം. ഹോളിവുഡ് സൂപ്പര്‍ ഹീറോ, ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സ് അടക്കം നിരവധി പേരാണ് വാക്കറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. സഹോദരിയെ രക്ഷിക്കുന്നതിനിടയില്‍ മാരകമായി പരുക്കേറ്റ ബ്രിഡ്ജറിന്റെ
മുഖത്തിപ്പോള്‍ 90 തുന്നലുകളുണ്ട്.

കഴിഞ്ഞ ഒന്‍പതിന് നാല് വയസുള്ള പെങ്ങള്‍ക്കൊപ്പം ബ്രിഡ്ജര്‍ വാക്കര്‍ നടന്നുപോകുന്നതിനിടെയാണ് അത്യന്തം ഭീകരമായ ആ സംഭവം നടന്നത്. സമീപവാസിയുടെ ജര്‍മന്‍ ഷെപേര്‍ഡ് ഇനത്തില്‍പ്പെട്ട നായ പാഞ്ഞെത്തി. മുന്നിലേക്ക് എടുത്തുചാടിയ വാക്കര്‍ അനുജത്തിയെയും കൊണ്ട് വീട്ടിലേക്ക് ഓടി. ഇതിനിടെ നായ നിരവധി തവണ വാക്കറെ കടിക്കുകയും മാന്തുകയും ചെയ്തു. മുഖത്താണ് കൂടുതല്‍ കടിയേറ്റത്.

സംഭവം കണ്ട വീട്ടുകാര്‍ ഉടന്‍ ബ്രിഡ്ജര്‍ വാക്കറെ ആശുപത്രിയിലെത്തിച്ചു. ശസ്ത്രക്രിയ പൂര്‍ത്തിയായപ്പോള്‍ മുഖത്ത് മാത്രം 90 തുന്നലുകള്‍ വേണ്ടിവന്നു. ഇപ്പോള്‍ സുഖം പ്രാപിച്ചുവരുകയാണ്. ഇതിനിടെ പിതാവിന്റെ ചോദ്യത്തിന് വാക്കര്‍ നല്‍കിയ ഉത്തരം ലോകത്തിന്റെ കൈയടി നേടി. ഇത്ര ഭീകരനായ നായയുടെ മുന്നിലേക്ക് എടുത്തുചാട്ടി അനുജത്തിയെ രക്ഷിക്കാന്‍ എങ്ങനെ തോന്നി എന്ന പിതാവിന്റെ ചോദ്യത്തിന് ആരെങ്കിലും മരിക്കുന്നെങ്കില്‍ അത് ഞാനാകട്ടെയെന്ന് കരുതി എന്നായിരുന്നു ബ്രിഡ്ജര്‍ വാക്കറിന്റെ മറുപടി.

ബ്രിഡ്ജറിന്റെ ബന്ധുവായ നിക്കോള്‍ നോയല്‍ വാക്കര്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങളടക്കം പോസ്റ്റ് ചെയ്തതോടെയാണ് സമൂഹ മാധ്യമങ്ങള്‍ ബ്രിഡ്ജറിന്റെ ധീരത ഏറ്റെടുത്തു. തന്റെ ‘ഷീല്‍ഡ്’ സമ്മാനിച്ചാണ് ക്യാപ്റ്റന്‍ അമേരിക്ക താരം ക്രിസ് ഇവാന്‍സ് ബ്രിഡ്ജര്‍ വാക്കറെ അഭിനന്ദിച്ചത്. തീര്‍ച്ചയായും നിനക്ക് അതിനുള്ള അര്‍ഹതയുണ്ട്. നിന്നെപ്പോലുള്ള ആളുകളെയാണ് ലോകത്തിനു വേണ്ടത്. ക്രിസ് ഇവാന്‍സ് വിഡിയോ സന്ദേശത്തില്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.