1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 16, 2019

സ്വന്തം ലേഖകൻ: ജാമിയ മില്ലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അക്രമം നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ബി.ബി.സി മാധ്യമപ്രവര്‍ത്തകയ്ക്കു നേരെയും പൊലീസ് അക്രമം. തന്നെ പൊലീസ് അക്രമിച്ചതായി മാധ്യമപ്രവര്‍ത്തക ബുഷ്‌റ ഷെയ്ഖ് തന്നെയാണ് വെളിപ്പെടുത്തിയത്.

‘ബി.ബി.സിയുടെ കവറേജിനു വേണ്ടിയാണു ഞാന്‍ ഇവിടെയെത്തിയത്. അവര്‍ എന്റെ ഫോണ്‍ മേടിച്ച് എറിഞ്ഞുടച്ചു. പൊലീസുകാരന്‍ എന്റെ മുടിയില്‍ പിടിച്ചു തള്ളി. അവരെന്നെ ലാത്തിക്ക് അടിച്ചു. ഞാന്‍ ഫോണ്‍ ചോദിച്ചപ്പോള്‍ അവരെന്നെ തെറി വിളിച്ചു. ഞാനിവിടെ തമാശയ്ക്കു വന്നതല്ല, റിപ്പോര്‍ട്ട് ചെയ്യാനാണ്.’- ബുഷ്‌റ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

അതിനിടെ ജാമിയയില്‍ ബൈക്കുകള്‍ തല്ലിത്തകര്‍ക്കുന്ന പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച എന്‍.ഡി.ടി.വി ക്യാമറാമാനു നേര്‍ക്കും പൊലീസ് ആക്രമണം ഉണ്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച ജാമിയ വിദ്യാര്‍ഥികള്‍ക്കു നേരെ പൊലീസ് നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ദല്‍ഹി പൊലീസ് ആസ്ഥാനത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു.

പൊലീസ് അനുവാദമില്ലാതെ സര്‍വകലാശാലാ കാമ്പസില്‍ കയറി നടത്തിയ അക്രമത്തെത്തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികള്‍ക്കാണു ഗുരുതരമായ പരിക്കേറ്റത്. ഇതിനിടെ ജാമിയക്കു ചുറ്റുമുള്ള മൂന്നു കിലോമീറ്റര്‍ പൊലീസ് ഗതാഗതം തടഞ്ഞു. ജാമിയ സര്‍വകലാശാലയുടെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തതായും റിപ്പോർട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.