
സ്വന്തം ലേഖകൻ: ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകള്‍ നടത്തിയ ഭീകരാക്രമണത്തില്‍ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തിന് തീപിടിച്ചതായി സൗദി പ്രസ് ഏജന്‍സി (എസ്പിഎ) റിപ്പോര്‍ട്ട് ചെയ്തു. തീ നിയന്ത്രണവിധേയമാണെന്ന് സഖ്യസേന വക്താവ് പറഞ്ഞു. വിമാനത്താവളത്തിലെ ആക്രമണത്തെ യുദ്ധക്കുറ്റമെന്ന് വിശേഷിപ്പിച്ച സഖ്യസേന വക്താവ്, ഇത്തരം ആക്രമണങ്ങളെ ചെറുക്കുമെന്നും വ്യക്തമാക്കി.
‘ഹൂത്തികളുടെ ഭീഷണികളില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും,” പ്രസ്താവനയില്‍ സഖ്യസേന വക്താവ് പറഞ്ഞു. സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഇറാന്‍ പിന്തുണയുള്ള ഹൂത്തികള്‍ വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകള്‍ സഖ്യസേന കഴിഞ്ഞ ദിവസം തടഞ്ഞു നശിപ്പിച്ചതായി സഖ്യസേനയുടെ പ്രസ്താവന ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയ്ക്കെതിരെ ഹൂത്തി മലീഷ്യകള്‍ അടുത്തിടെ ആക്രമണം ശക്തമാക്കിയിരുന്നു. സൗദിക്കുനേരെ ഹൂത്തികള്‍ വിക്ഷേപിച്ച സ്ഫോടക വസ്തുക്കള്‍ നിറച്ച നാല് ഡ്രോണുകള്‍ സഖ്യസേന ഞായറാഴ്ച തടഞ്ഞിരുന്നു. ശനിയാഴ്ചയും ഒരു ഡ്രോണ്‍ തടയുകയും തകര്‍ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല