1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2023

സ്വന്തം ലേഖകൻ: ദു​ബൈ​യി​ൽ വി​സ​ക്ക്​ അ​പേ​ക്ഷി​ക്കു​മ്പോ​ൾ വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് ഉ​പ​യോ​ക്താ​ക്ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഇ​ത് മു​മ്പും പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര​ന്ത​രം അ​ശ്ര​ദ്ധ വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ഇ​ക്കാ​ര്യം അ​റി​യി​ക്കു​ന്ന​തെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ വ്യ​ക്ത​മാ​ക്കി

ഔ​ദ്യോ​ഗി​ക ചാ​ന​ലു​ക​ളാ​യ അ​മ​ർ കേ​ന്ദ്ര​ങ്ങ​ൾ, വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റ്, മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ എ​ന്നി​വ വ​ഴി വ​കു​പ്പി​ലേ​ക്ക് സ​മ​ർ​പ്പി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ലെ പേ​രു​ക​ൾ, ജ​ന​ന തീ​യ​തി, മേ​ൽ​വി​ലാ​സ​ങ്ങ​ൾ, ഇ-​മെ​യി​ൽ ഐ.​ഡി, മൊ​ബൈ​ൽ ന​മ്പ​ർ, മ​റ്റു​വി​വ​ര​ങ്ങ​ൾ എ​ല്ലാം കൃ​ത്യ​മാ​ണെ​ന്ന് സ്വ​യം പ​രി​ശോ​ധി​ച്ച്​ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തു​ണ്ടെ​ന്ന് വ​കു​പ്പ് ഓ​ർ​മ​പ്പെ​ടു​ത്തി.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​തോ​റി​റ്റി ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത്. വി​സ സേ​വ​ന​ങ്ങ​ൾ തേ​ടു​ന്ന​വ​ർ അ​വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കി​യാ​ൽ ന​ട​പ​ടി​ക​ൾ​ക്ക്​ സ്വാ​ഭാ​വി​ക​മാ​യും കാ​ല​താ​മ​സം വ​രു​മെ​ന്ന് വ​കു​പ്പ് അ​റി​യി​ച്ചു. ദു​ബൈ​യി​ൽ ഏ​റ്റ​വും വേ​ഗ​ത്തി​ലാ​ണ് വി​സ സേ​വ​നം ല​ഭി​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​ളി​ലെ വ്യ​ക്ത​ത ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു. നി​ങ്ങ​ളു​ടെ വി​ലാ​സം നി​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് വ​കു​പ്പ് ഉ​പ​യോ​ക്താ​ക്ക​ളെ ഓ​ർ​മ​പ്പെ​ടു​ത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.