1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

രാഷ്ട്രീയപരമായ വൈരുദ്ധ്യങ്ങള്‍ക്കിടയിലും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാന്‍ കൈകോര്‍ത്ത് യുകെയിലെ രാഷ്ട്രീയ നേതാക്കള്‍. ഡേവിഡ് കാമറൂണ്‍, എഡ് മിലിബാന്‍ഡ്, നിക്ക് ക്ലെഗ് എന്നിവര്‍ ചേര്‍ന്ന് പ്രസ്താവന പുറത്തിറക്കി. ലോകം നേരിടുന്ന ഗുരുതരമായ ഭീഷണികളില്‍ ഒന്ന് കാലാവസ്ഥ വ്യതിയാനമാണെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.

കാലാവസ്ഥ വ്യതിയാനം പ്രകൃതിയെ മാത്രമല്ല സുരക്ഷയെയും, സമ്പുഷ്ടിയെയും, ദാരിദ്ര നിര്‍മ്മാജന ശ്രമങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു. വൈദ്യുതിക്കായി കരി കത്തിക്കുന്നത് യുകെയില്‍ അവസാനിപ്പിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. അല്ലെങ്കില്‍ പുതിയ സാങ്കേതികവിദ്യ ഇതിനായി വികസിപ്പിക്കും.

വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിന്റെ ഫലം എന്തായാലും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാം എന്നായിരുന്നു നേതാക്കള്‍ യോഗത്തില്‍ എത്തിച്ചേര്‍ന്ന ധാരണ. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കാനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും ആഗോള തലത്തില്‍ കരാറിന് നേതാക്കള്‍ മുന്‍കൈ എടുക്കും. ക്ലൈമറ്റ് ചെയ്ഞ്ച് ആക്ടിന്റെ പരിധിയില്‍നിന്ന് കൊണ്ട് കാര്‍ബണ്‍ ബജറ്റ്, എനര്‍ജി എഫിഷ്യന്റ് ലോ കാര്‍ബണ്‍ എക്കോണമി എന്നിയ്ക്കായും നേതാക്കള്‍ സംയുക്തമായി പ്രവര്‍ത്തിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.