1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 23, 2024

സ്വന്തം ലേഖകൻ: ജർമനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങൾ നേരിടുകയാണെന്ന് റിപ്പോർട്ട്. റെക്കോർഡ് താപനില, വെള്ളപ്പൊക്കം എന്നിവ കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായി സംഭവിച്ചതായിട്ടാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . ഇതേതുടർന്നുള്ള മരണങ്ങളും കൂടി. ആർഡബ്ല്യുഇയുടെ നീഡറൗസെം ബ്രൗൺ കൽക്കരി പവർ പ്ലാന്‍റ് പുറന്തള്ളുന്ന ബഹിര്‍ഗമനം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായിട്ടുണ്ട്.

2023 ൽ, ഏറ്റവും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയതെന്ന് യൂറോപ്യൻ കാലാവസ്ഥാ വ്യതിയാന ഗവേഷണകേന്ദ്രമായ കോപ്പർനിക്കസും വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷനും (WMO) പ്രസിദ്ധീകരിച്ച ഒരു സംയുക്ത റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 2023 യൂറോപ്പിന് കാലാവസ്ഥാ അപകടങ്ങളുടെ സങ്കീർണ്ണവും ബഹുമുഖവുമായ വർഷമാണെന്ന് കോപ്പർനിക്കസ് കാലാവസ്ഥാ ഗവേഷണ കേന്ദ്ര ഡയറക്ടർ കാർലോ ബ്യൂണ്ടെംപോ പറഞ്ഞു. വ്യാപകമായ വെള്ളപ്പൊക്കം, ഉയർന്ന താപനില, കടുത്ത വരൾച്ച എന്നിവ ഉൾപ്പെടെ നിരവധി തീവ്ര കാലാവസ്ഥാ വ്യത്യായനങ്ങൾ ഈ വർഷം യൂറോപ്പിലുണ്ടായി.

ഈ സംഭവങ്ങൾ ആവാസവ്യവസ്ഥയിൽ സമ്മർദ്ദം ചെലുത്തുകയും കൃഷി, ജലവിതരണം, പൊതുജനാരോഗ്യം എന്നിവയിൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ വർഷം ഏകദേശം 1.6 ദശലക്ഷം ആളുകളെ വെള്ളപ്പൊക്കം ബാധിച്ചു, അര ദശലക്ഷത്തിലധികം ആളുകളെ കൊടുങ്കാറ്റ് ബാധിച്ചു. കാലാവസ്ഥ വ്യത്യയാനങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടം ഏകദേശം 10 ബില്യൻ യൂറോയിലധികം വരുമെന്ന് കണക്കാക്കപ്പെടുന്നു.

“നിർഭാഗ്യവശാൽ, സമീപ ഭാവിയിൽ ഈ സംഖ്യകൾ കുറയാൻ സാധ്യതയില്ല,” മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പരാമർശിച്ച് ബ്യൂണ്ടെംപോ പറഞ്ഞു. ഈ പ്രവണത തുടരുകയാണെങ്കിൽ, യൂറോപ്പിലെ കാലാവസ്ഥാ അപകടങ്ങൾ കൂടുതൽ തീവ്രവും അസാധാരണവുമാകുമെന്ന് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

ജർമനിയിലും യൂറോപ്പിലും ചൂടും വെള്ളപ്പൊക്കവും വർധിക്കുന്നതായിട്ടാണ് റിപ്പോർട്ട്. 2023 ൽ യൂറോപ്പ് അസാധാരണമായ താപനിലയും വെള്ളപ്പൊക്കവും വർധിച്ചിട്ടുണ്ട്. 1940 ൽ കണക്കുകൾ രേഖപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഏറ്റവും ചൂടേറിയ വർഷമായിരുന്നു ഇത്, ശരാശരി താപനില 11 മാസത്തെ ശരാശരിക്ക് മുകളിലായിരുന്നു. ജർമനിയിൽ, ഈ അസാധാരണമായ ചൂട് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി. റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, 2023 ലെ ആദ്യ ഒമ്പത് മാസങ്ങളിൽ ചൂടുമായി ബന്ധപ്പെട്ട് 3,100 ൽ അധികം മരണം സംഭവിച്ചു.

ജർമനിയിൽ 30 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയെ ഹീറ്റ് വേവ് എന്ന് വിളിക്കുന്നു. മനുഷ്യനിർമിത കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ രീതികൾ മാറുന്നതിനാൽ, ഈ ഹീറ്റ് വേവുകൾ കൂടുതൽ സാധാരണവും തീവ്രവുമായി മാറുന്നു. രാജ്യത്ത് സെൻട്രൽ എയർ കണ്ടീഷനിങ് സാധാരണമല്ലാത്തതിനാൽ, ഈ അസാധാരണമായ ചൂട് ജനങ്ങളെ കൂടുതൽ ദുർബലരാക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.