
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ 2020 െൻറ ആദ്യ മാസങ്ങളിൽ നിരവധി നടപടികൾ സ്വീകരിച്ചിരുന്നു. ലോക ജനസംഖ്യയുടെ മൂന്നിലൊന്ന് നിലവിലും ലോക്ഡൗണിലാണ്. ലോകമെമ്പാടും കാർ യാത്രകൾ 50 ശതമാനവും വിമാന യാത്രകൾ 75 ശതമാനവും കുറഞ്ഞു.
ലോക്ഡൗൺ കാരണം ആഗോള കാർബൺ ഡൈ ഓക്സൈഡ് (CO₂) പുറംതള്ളൽ 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 17% കുറഞ്ഞിട്ടുണ്ട്. വ്യാവസായിക പ്രവർത്തനങ്ങളിൽ 35 ശതമാനം കുറവുണ്ടായി. എന്താണിതിെൻറ അനന്തിരഫലം. ആഗോള കാലാവസ്ഥയിൽ എന്തെങ്കിലും മാറ്റമുണ്ടായോ. ലോകത്ത് കഠിനമായിക്കൊണ്ടിരിക്കുന്ന ചൂടിൽ നിന്ന് ആശ്വാസം ലഭിച്ചോ. അതോ ചൂട് കൂടിയോ.
നേരത്തെ നമ്മൾ വിശ്വസിച്ചിരുന്നത് പെെട്ടന്നുണ്ടാകുന്ന ഷട്ട്ഡൗണുകൾ കാരണം ഭൂമിയിലെ അന്തരീക്ഷ താപനിലയിൽ കാര്യമായ വർധവ് ഉണ്ടാകുമെന്നാണ്. വൻതോതിൽ ഉൗർജം ചിലവഴിക്കുന്ന വ്യവസായങ്ങളായ ഉരുക്ക്, സിമൻറ് എന്നിവയുൾപ്പെടെ പുറത്തുവിടുന്ന എയറോസോളുകൾ അഥവാ പ്രകാശം പ്രതിഫലിപ്പിക്കുന്ന വസ്തുക്കളിലുണ്ടായ കുറവാണ് താപനിലവർധിക്കുമെന്ന് പറയാൻ കാരണം.
എയറോസോളുകളിലുളള ചെറുകണങ്ങൾ അന്തരീക്ഷത്തിൽ ആഴ്ചകളോളം നിലനിൽക്കുകയും സൂര്യനിൽ നിന്നുള്ള താപത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത് ഒരുപരിധിവരെ താപനില കുറക്കുകയാണ് ചെയ്യുക. വ്യാവസായിക പ്രക്രിയകൾ പെട്ടെന്ന് അടച്ചുപൂട്ടുകയാണെങ്കിൽ എയറോസോളുകളുടെ പ്രതിഫലനസാധ്യത കുറയും. ഇത് ഹ്രസ്വകാലത്തേക്ക് താപനില ഉയരാൻ കാരണമാകും. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. ലോക്ഡൗൺ ആഗോള താപനിലയിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ലെന്നാണ് അവസാന പഠനങ്ങൾ കാണിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല