1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2021

സ്വന്തം ലേഖകൻ: കോവിഡ്​ വാക്​സിൻ സ്വീകരിക്കാതെ ഓഫിസി​െലത്തിയ മൂന്ന്​ ജീവനക്കാരെ പിരിച്ചുവിട്ട്​ അമേരിക്കൻ ടെലിവിഷൻ നെറ്റ്​വർക്കായ സി.എൻ.എൻ. വാക്​സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേർക്ക്​ മെമോ നൽകിയതായി സി.എൻ.എൻ മേധാവി​ ജെഫ്​ സക്കർ അറിയിച്ചു. വാക്​സിൻ സ്വീകരിക്കുന്നതിൽ യാതൊരു ഇളവുകളും അനുവദിക്കില്ലെന്നും സക്കർ കൂട്ടിച്ചേർത്തു.

വ്യാഴാഴ്ച സി.എൻ.എന്നിന്‍റെ മുതിർന്ന മീഡിയ റിപ്പോർട്ടറായ ഒലിവർ ഡാർസി സക്കറിനെ ഉദ്ധരിച്ച്​ വാക്​സിൻ വിഷയത്തിൽ ട്വീറ്റ്​ ചെയ്​തിരുന്നു. ‘കഴിഞ്ഞ ആഴ്ചയിൽ, വാക്​സിൻ സ്വീകരിക്കാതെ ഓഫിസിലെത്തിയ മൂന്നുപേരെക്കുറിച്ച്​ വിവരം ലഭിച്ചു. മൂന്നുപേരെയും പിരിച്ചുവിട്ടു. ഞങ്ങൾ വ്യക്തമായി പറയ​േട്ട, വാക്​സിനേഷൻ നയത്തിൽ യാതൊരു ഇളവുകളും അനുവദിക്കില്ല’ -അവർ ട്വീറ്റ്​ ചെയ്​തു.

ഒക്​ടോബർ പകുതിയേ​ാടെ മുഴുവൻ പ്രവർത്തനങ്ങളും ഓഫിസിലേക്ക്​ കൊണ്ടുവരാനാണ്​ കമ്പനിയുടെ നീക്കം. നേരത്തേ, സെപ്​റ്റംബർ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇത്​ നീട്ടിവെക്കുകയായിരുന്നു. ഇതോടെ എല്ലാ ജീവനക്കാരോടും നിർബന്ധമായി വാക്​സിൻ സ്വീകരിക്കണമെന്ന്​ കമ്പനി നിർദേശിച്ചിരുന്നു.

നിലവിൽ പകുതിയിലധികം ജീവനക്കാരെവെച്ചാണ്​ ഓഫിസിന്‍റെ പ്രവർത്തനം. ഇത്തരത്തിൽ ഓഫിസിലെത്തുന്നവർ നിർബന്ധമായും വാക്​സിൻ സ്വീകരിക്കണം. എന്നാൽ ഇത്​ ലംഘിച്ചതോടെയാണ്​ പിരിച്ചുവിടാനുള്ള തീരുമാനം. പിരിച്ചുവിട്ട ജീവനക്കാരെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.