1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 23, 2019

സ്വന്തം ലേഖകൻ: കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് വിപണിയിലേക്കിറങ്ങുന്നു. അടുത്ത ജനുവരിയോടെ കോകോണിക്‌സ് എന്ന പേരുള്ള ലാപ്‌ടോപ്പ് വിപണിയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മണ്‍വിളയിലെ കെല്‍ട്രോണിന്റെ പഴയ പ്രിന്റെഡ് സെര്‍ക്യുട്ട് ബോര്‍ഡ് നിര്‍മ്മാണ ശാലയിലാണ് കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് ബ്രാന്റ് വിപണനത്തിന് സജ്ജമായിക്കൊണ്ടിരിക്കുന്നത്

ആഭ്യന്തര വിപണി ലക്ഷ്യമാക്കിയാണ് ലാപ്ടോപ്പ് നിര്‍മിക്കുന്നത്. മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ മികച്ച മാതൃകയായി ഇത് മാറുമെന്നാണ് ഇന്റല്‍ ഇന്ത്യ മേധാവി നിര്‍വൃതി റായ് വിശേഷിപ്പിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. മൂന്നു മോഡലുകളില്‍ നാല് നിറങ്ങളിലായാണ് അടുത്ത ജനുവരിയോടെ ലാപ്ടോപ്പ് വിപണിയില്‍ ലഭ്യമാകുക എന്നാണ് റിപ്പോർട്ടുകൾ.

ഇന്റെല്‍, യുഎസ്ടി ഗ്ലോബല്‍, കെല്‍ട്രോണ്‍, സ്റ്റാര്‍ട്ട് അപ്പ് ആയ അക്സിലറോണ്‍, കെ.എസ്.ഐ.ഡി.സി. തുടങ്ങിയ സ്ഥാപനങ്ങള്‍ചേര്‍ന്നാണ് കൊക്കോണിക്സ് നിര്‍മ്മിക്കുന്നത്. ഉല്‍പാദനത്തിലും വില്‍പനയിലും സര്‍വീസിലും മാത്രമല്ല പഴയ ലാപ്ടോപുകള്‍ തിരിച്ചു വാങ്ങി സംസ്‌കരിക്കുന്ന ഈ-വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും കോക്കോണിക്സ് ഒരുക്കുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.