1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 31, 2021

സ്വന്തം ലേഖകൻ: ഏതാണ് ലോകത്തിലെ ഏറ്റവും തണുപ്പുള്ള നഗരം? ഇൻറർനെറ്റിൽ ഒന്ന് സെർച്ച് ചെയ്താൽ ഉത്തരങ്ങൾ കൂടുതലും യക്കൂട്സ്ക് (Yakutsk) ആയിരിക്കും. റഷ്യയിലെ സഖാ റിപ്പബ്ലിക്ക് പ്രദേശത്തിന്റെ തലസ്ഥാന നഗരമാണ് യക്കൂട്സ്ക്. അസഹ്യമായ തണുപ്പാണിവിടെ. ലോകമെമ്പാടുമുള്ള സ്ഥലങ്ങളിൽ യൂട്യൂബർമാർ വ്ലോഗ്ഗിങ്ങിനെത്തുമ്പോൾ ഇവിടേക്ക് ആരും വരാത്തതും ഈ അസഹ്യമായ തണുപ്പ് മൂലമാണ്.

ഇവിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില മൈനസ് 71 ഡിഗ്രി സെൽഷ്യസ് ആണ്. സാധാരണ ഗതിയിൽ മൈനസ് 40 ഡിഗ്രിയ്ക്ക് മുകളിൽ തണുപ്പ് എപ്പോഴുമുണ്ട്. സ്വതന്ത്ര ഡോക്യുമെന്ററി ഫിലിം നിർമാതാവായ സെനെറ്റ് അടുത്തിടെ ഈ നഗരം സന്ദർശിച്ചു. ‘ഡിസ്കവർ വിത്ത് സെനെറ്റ്’ എന്ന് പേരുള്ള യൂട്യൂബിൽ ചാനലിൽ സെനെറ്റ് യക്കൂട്സ്ക് നഗരത്തിൽ എങ്ങനെയാണ് ജനങ്ങൾ അധിവസിക്കുന്നത് എന്ന് വിവരിക്കുന്നുണ്ട്.

വാഹനവുമായി നഗരത്തിലേക്കിറങ്ങിയാൽ ഇവിടെ ആരും വണ്ടി ഓഫ് ചെയ്യില്ല. ഷോപ്പിങ്ങിന് പോകുമ്പോഴും വണ്ടി സ്റ്റാർട്ട് ചെയ്തിടും. ഇല്ലെങ്കിൽ തിരികെ വരുമ്പോൾ എൻജിൻ ഓയിൽ, ഇന്ധനം എന്നിവ തണുത്തുറഞ്ഞ് വാഹനം ഡ്രൈവ് ചെയ്യാൻ പറ്റില്ല. പലരും വീടുകളിൽ ചൂടാക്കാവുന്ന കാർ പോർച്ചിലാണ് വാഹനങ്ങൾ സൂക്ഷിക്കുന്നത്.

നഗരത്തിലെ പല ഫ്ളാറ്റുകളുടെയും ജനാലകളിൽ മാംസം കവറിലാക്കി തൂക്കിയിട്ടിരിക്കുന്നത് കാണാം. ഫ്രിഡ്ജിനെക്കാൾ തണുപ്പ് അന്തരീക്ഷത്തിനുള്ളപ്പോൾ മാംസം എന്തിനാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട കാര്യം. ഒരു കപ്പിൽ തിളച്ച വെള്ളം കൊണ്ടുവന്ന സെനറ്റ് അത് അന്തരീക്ഷത്തിലേക്ക് ഒഴിക്കുകയും തൽക്ഷണം മഞ്ഞായി മാറുന്നതും വിഡിയോയിലുണ്ട്.

യാത്രക്കിടെ കാർ കേടായാൽ ഉടൻ അതുപേക്ഷിച്ചു കിട്ടുന്ന വാഹനത്തിൽ രക്ഷപ്പെടുക എന്നതാണ് ഇവിടത്തെ രീതി. ഓൺ ചെയ്യാൻ പറ്റാതെ കേടായ കാറിൽ ഹീറ്റർ ഇല്ലാതെ 5 മിനുറ്റിൽ കൂടുതൽ ഇരുന്നാൽ ഒരുപക്ഷെ ആൾക്ക് ജീവഹാനി സംഭവിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.