1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2021

സ്വന്തം ലേഖകൻ: 18 വര്‍ഷത്തെ പ്രണയത്തിന് ശേഷം അമേരിക്കൻ സ്റ്റേറ്റായ കൊളറാഡോ ഗവർണർ വിവാഹിതനായി. തന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെയാണ് ജാരെഡ് പോളിസും ജീവിത പങ്കാളിയാക്കിയത്. മാർലോൺ റെയ്സ് എന്ന സുഹൃത്തിനെയാണ് ജാരെഡ് പോളിസ് വിവാഹം കഴിച്ചത്. ബുധനാഴ്ചയോടെ 46 കാരനായ പോളിസും 40 കാരനായ റെയ്സും തമ്മിൽ വിവാഹം കഴിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്റ്റേറ്റ് ഗവര്‍ണര്‍ സ്വവര്‍ഗ വിവാഹം കഴിച്ചത്.

പരമ്പരാഗത ജൂത ചടങ്ങായിട്ടായിരുന്നു വിവാഹം നടന്നത്. എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് പരിശോധന റിപ്പോര്‍ട്ട് വേണമെന്നും നിര്‍ദ്ദേശിച്ചിരുന്നുവെന്ന് വാര്‍ത്താക്കുറിപ്പിൽ പറയുന്നു.

റബ്ബി തിർസ ഫയർസ്റ്റോൺ എന്ന ജൂത പുരോഹിതന്റെ നേതൃത്വത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. 18 വർഷക്കാലമായി ഇരുവരും ഒന്നിച്ചാണ് താമസിച്ചിരുന്നത്. ഇരുവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഏഴ് വയസ്സുള്ള മകനും ഒൻപത് വയസ്സുള്ള മകളുമാണ് ഇവര്‍ക്കുള്ളത്. ബോള്‍ഡര്‍ എന്ന ഗ്രാമത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്.

കോവിഡ് ബാധിച്ച് ആശുപത്രിയിലേക്ക് പോകുന്ന വഴിക്കാണ് ജാരെഡ് പോളിസ് സുഹൃത്തായ മാർലോൺ റെയ്സിനെ വിവാഹാഭ്യര്‍ത്ഥന ചെയ്യുന്നത്. ലണ്ടൻ മാധ്യമമായ സണ്ണിലാണ് ഇത് സംബന്ധിച്ച് അഭിമുഖം വന്നിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളിൽ റെയ്സ് കോവിഡ് മുക്തനായി ആശുപത്രി വിടുകയും ചെയ്തു. എന്നാൽ, പോളിസിന് അപ്പോഴേക്കും വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുഎസിന്റെ ചരിത്രത്തിൽ ആദ്യമായി 2018ലാണ് സ്വവര്‍ഗാനുരാഗിയായ ഗവര്‍ണര്‍ അധികാരത്തിൽ എത്തുന്നത്. ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെടുന്ന രണ്ടാമത്തെ ഗവര്‍ണറുമാണ് പോളിസ്. ഒറിഗോൺ ഗവര്‍ണറായ കെയ്റ്റ് ബ്രൗണാണ് ആദ്യ ലൈംഗിക ന്യൂനപക്ഷ ഗവര്‍ണര്‍. എൽജിബിറ്റിക്യൂ വിക്ടറി ഫണ്ടിന്റെ വിവരങ്ങള്‍ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ലഭിച്ചത്.

കഴിഞ്ഞ പതിനെട്ട് മാസങ്ങളായി പഠിച്ച ഏറ്റവും വലിയ പാഠം, നമുക്കറിയാവുന്നതുപോലെ ജീവിതം ഒരു നിമിഷനേരം കൊണ്ട് മാറുമെന്നതാണ്. ഞങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വിവാഹിതരായി ഒരുമിച്ച് ജീവിതം ആഘോഷിക്കാനുള്ള അവസരത്തിനും ഞങ്ങൾ നന്ദിയുള്ളവരാണെന്ന് ദമ്പതികൾ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.