1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 10, 2015

 

 

 

 

 

 

 

 

 

ദൈനംദിന ജീവിതത്തിലെ ഭക്ഷണക്രമത്തില്‍ ധാരളമായി പഴവും പച്ചക്കറികളും ഉള്‍പ്പെടുത്തിയാല്‍ വന്‍കുടലല്‍, മലാശയം എന്നിവിടങ്ങളില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ തടയാന്സ ധിക്കുമെന്ന് പഠനം. വന്‍കുടലിന്റെ അഗ്രഭാഗമായ മലാശയത്തിലോ വന്‍കുടലിന്റെ തുടക്കത്തിലോ ആണ് സാധാരണയായി കൊളൊറെക്ടല്‍ ക്യാന്‍സര്‍ കണ്ടു വരുന്നത്. കൊളോണ്‍, റെക്ടം എന്നിവയെ ചേര്‍ത്താണ് കൊളൊറെക്ടല്‍ ക്യാന്‍സര്‍ എന്ന പേര് നല്‍കിയിരിക്കുന്നത്.

ഓരോ വര്‍ഷവും ലോകത്ത് ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് ഇടയാക്കുന്ന രോഗമാണിത്. യുഎസ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ കണക്കനുസരിച്ച് യുഎസില്‍ മാത്രം ഈ വര്‍ഷം 50,000 പേരുടെ മരണത്തിന് ഈ രോഗം കാരണമായിട്ടുണ്ട്.

അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ പഠനത്തില്‍ പറയുന്നത് ഒരു മനുഷ്യന്റെ ജീവിതകാലയളവില്‍ കൊളൊറെക്ടല്‍ ക്യാന്‍സര്‍ പിടിപെടാന്‍ 20ല്‍ ഒരു സാധ്യതയുണ്ടെന്നാണ്.
എന്നാല്‍ ഡയറ്റില്‍ പച്ചക്കറി അധികമായി ഉള്‍പ്പെടുത്തിയാല്‍ വന്‍കുടലില്‍ ഉണ്ടാകുന്ന അര്‍ബുദത്തെ ഒരു പരിധി വരാന്‍ തടയാന്‍ കഴിയുമെന്നാണ് ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

കഴിഞ്ഞ 20 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ കൊളൊറെക്ടല്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. രോഗം നേരത്തെ കണ്ടെത്താന്‍ സാധിക്കുന്നതും ഫലപ്രദമായ ചികിത്സ നല്‍കാന്‍ സാധിക്കുന്നതുമാണ് ഇതിന് കാരണം.

റെഡ് മീറ്റും, പ്രൊസസ്ഡ് മീറ്റും ധാരാളമായി കഴിക്കുന്ന ആളുകള്‍ക്ക് കൊളൊറെക്ടല്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് മുന്‍ പഠനങ്ങളും മറ്റും തെളിയിച്ചിട്ടുണ്ട്. പച്ചക്കറികളും പഴവര്‍ഗങ്ങളും ഡയറ്റില്‍ അധികമായി ഉള്‍പ്പെടുത്തുകയും റെഡ് മീറ്റ് പോലുള്ളവ ഒഴിവാക്കുകയും ചെയ്താല്‍ ക്യാന്‍സറിനെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. യുഎസിലാണ് ഇത് സംബന്ധിച്ചുള്ള പഠനങ്ങളൊക്കെ നടന്നത്.

2002 മുതല്‍ 2007 വരെയുള്ള അഞ്ച് വര്‍ഷ കാലയളവില്‍ 77659 ആളുകളില്‍ ഗവേഷക സംഘം പഠനം നടത്തി. ഈ പഠനത്തിലാണ് വെജിറ്റേറിയന്‍ ഡയറ്റ് നിലനിര്‍ത്തിയവര്‍ക്ക് 22 ശതമാനം രോഗം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയത്. മീന്‍ മാത്രം കഴിക്കുന്ന പെസ്‌കോ വെജിറ്റേറിയന്‍സിന് 49 ശതമാനം രോഗം വരാന്‍ സാധ്യത കുറവാണെന്നും ഗവേഷകസംഘം കണ്ടെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.