1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2022

സ്വന്തം ലേഖകൻ: ഇന്ത്യ–പാക്കിസ്ഥാന്‍ ബ്ലോക് ബസ്റ്റര്‍ മത്സരം കാത്ത് ആരാധകര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യ–പാക്കിസ്ഥാന്‍ വനിതാക്രിക്കറ്റ് മത്സരത്തിന്റെ 1.2 മില്യന്‍ ടിക്കറ്റുകള്‍ ഇതുവരെ വിറ്റുപോയി. 8 ദിവസങ്ങള്‍ക്കപ്പുറം ഇംഗ്ലണ്ടില്‍ തുടങ്ങുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഹൈലൈറ്റ് ഇന്ത്യ–പാക് പോരാട്ടം തന്നെയാകും. ഇതുവരെ 1.2 മില്യന്‍ ടിക്കറ്റുകള്‍ വിറ്റുപോയെന്നു സംഘാടകര്‍ അറിയിച്ചു.

സ്റ്റേഡിയത്തിന്റെ ആകെ കപ്പാസിറ്റിയോട് അടുത്തെന്നും അധികം വൈകാതെ തന്നെ മല്‍സരത്തിന്റെ മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീരുമെന്നും ബര്‍മിങ്ങാം ഗെയിംസ് സിഇഒ ഇയാന്‍ റീഡ് അറിയിച്ചു. സെമി ഫൈനല്‍, ഫൈനല്‍ ടിക്കറ്റുകള്‍ക്കും ആവശ്യക്കാരേറെ. സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടുമെത്തുമെന്ന കണക്കുകൂട്ടലിലാണ് ടിക്കറ്റുകള്‍ നേരത്തേ തന്നെ ആരാധകര്‍ സ്വന്തമാക്കിയത്.

എ‍ഡ്ജ്ബാസ്റ്റനില്‍ ഒട്ടേറെ ഇന്ത്യന്‍–പാക് വംശജരുണ്ട് എന്നതും ടിക്കറ്റ് വില്‍പ്പനയില്‍ പ്രധാനപങ്ക് വഹിച്ചുവെന്ന് റീഡ് പറഞ്ഞു. 5000 അത്‌ലീറ്റുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. 45,000 ത്തോളം വൊളന്റിയര്‍മാരും കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭാഗമാകും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.