1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2018

സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള വൈറസ് പടരുന്നു; മരണം 26 ആയി. പുതിയ നാലുപേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. 46 രോഗികളാണു നിരീക്ഷണത്തിലുള്ളത്. 40 ലക്ഷം ഡോളറിലേറെ വരുന്ന അടിയന്തര ചികില്‍സാ ഫണ്ടിലേക്കു കൂടുതല്‍ തുക വകയിരുത്തുമെന്നു കോംഗോ പ്രസിഡന്റ് ജോസഫ് കബില പ്രഖ്യാപിച്ചു.

പത്തുലക്ഷത്തിലേറെ ജനസംഖ്യയുള്ള എംബന്‍ഡക നഗരത്തിലാണ് എബോള പടര്‍ന്നിരിക്കുന്നത്. ആദ്യമായാണു കോംഗോയിലെ നഗരമേഖലയി!ല്‍ എബോള ബാധ. വിദൂരഗ്രാമങ്ങളിലായിരുന്നു നേരത്തേ രോഗബാധ കണ്ടെത്തിയത്. പരീക്ഷണാര്‍ഥം വികസിപ്പിച്ച എബോള പ്രതിരോധമരുന്ന് കോംഗോയില്‍ ഈയാഴ്ച കൊടുത്തുതുടങ്ങും.

നേരത്തേ പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള പടര്‍ന്നപ്പോള്‍ ഈ മരുന്ന് വിജയകരമായിരുന്നു. 4000 ഡോസ് മരുന്ന് കോംഗോയി!ല്‍ എത്തിച്ചു. കോംഗോയ്ക്കുള്ളില്‍ അതിജാഗ്രതയ്ക്കു ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമുണ്ട്.

പനിയും ഛര്‍ദിയും വയറിളക്കവും ശരീരവേദനയും ചിലപ്പോള്‍ ആന്തരികമോ ബാഹ്യമോ ആയ രക്തസ്രാവവുമാണ് എബോളയുടെ ലക്ഷണങ്ങള്‍. രോഗിയുടെ ശരീരശ്രവങ്ങളിലൂടെയാണു രോഗം പടരുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.