1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2024

സ്വന്തം ലേഖകൻ: ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി​യും അ​പെ​ക്സ് സം​ഘ​ട​ന​യാ​യ ഐ.​സി.​ബി.​എ​ഫും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ത്യേ​ക കോ​ൺ​സു​ലാ​ർ ക്യാ​മ്പ് മേ​യ് 24 വെ​ള്ളി​യാ​ഴ്ച അ​ൽ ഖോ​റി​ലെ കോ​ർ ബേ ​റെ​സി​ഡ​ൻ​സി​യി​ൽ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​ത് മു​ത​ൽ 11 വ​രെ​യാ​ണ് ക്യാ​മ്പ്.

പാ​സ്​​പോ​ർ​ട്ട്, അ​റ്റ​സ്റ്റേ​ഷ​ൻ, പി.​സി.​സി സേ​വ​നം എ​ന്നി​വ ക്യാ​മ്പി​ൽ ല​ഭ്യ​മാ​കും. പ​​ങ്കെ​ടു​ക്കു​ന്ന​വ​ർ എ​ല്ലാ രേ​ഖ​ക​ളു​ടെ​യും പ​ക​ർ​പ്പു​ക​ൾ സ​ഹി​തം എ​ത്ത​ണം. ഓ​ൺ​ലൈ​ൻ ഫോ​റം പൂ​രി​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യം രാ​വി​ലെ എ​ട്ട് മു​ത​ൽ ല​ഭ്യ​മാ​ണ്. തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ ശ്ര​ദ്ധ​യി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തി​നൊ​പ്പം ​ഐ.​സി.​ബി.​എ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ഡെ​സ്കും ഇ​വി​ടെ ല​ഭ്യ​മാ​ണ്.

അതേസമയം ഒമാനില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി താപനില വലിയ തോതില്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. സുല്‍ത്താനേറ്റിലെ പല വിലായത്തുകളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി 40 ഡിഗ്രി സെല്‍ഷ്യസും അതിനുമുകളിലും താപനില റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇന്നലെ സീബ് വിലായത്തില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസാണ് റിപ്പോര്‍ട്ട് ചെയ്തത്. അമീറത്തില്‍ 41 ഡിഗ്രി സെല്‍ഷ്യസും ഇബ്രിയില്‍ 43 ഡിഗ്രി സെല്‍ഷ്യസും സൂറില്‍ 43 ഡിഗ്രി സെല്‍ഷ്യസും സലാലയില്‍ 33 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു രേഖപ്പെടുത്തിയ താപനില.

ജബല്‍ ഷംസ് പ്രദേശമാണ് രാജ്യത്തെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയ മേഖല. ഇവിടെ 17 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. സായിഖ് പ്രദേശത്ത് 26 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഈ കാലയളവില്‍ രാജ്യത്തെ മിക്ക ഗവര്‍ണറേറ്റുകളിലും കുറഞ്ഞ താപനില 30 ഡിഗ്രി കടന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.