1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 8, 2022

സ്വന്തം ലേഖകൻ: പരിസ്ഥിതി സംരക്ഷണത്തിൽ സഹകരിക്കാത്തവർ സർവനാശത്തിലേയ്‌ക്ക് വീഴുമെന്ന് ഐക്യരാഷ്‌ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. നമ്മൾ നരകത്തിലെ ഹൈവേയിലൂടെ അതിവേഗം മുന്നേറുകയാണെന്ന് മറക്കരുതെന്നും ഗുട്ടാറസ് ഓർമ്മിപ്പിച്ചു.

ഈജിപ്തിൽ ഇന്നാരംഭിച്ച കോപ്27 ആഗോള കാലാവസ്ഥാ ഉച്ചകോടിയിലാണ് ഗുട്ടാറസ് ലോകനേതാക്കളോടും ആഗോളസമൂഹത്തോടും ഭൂമി നേരിടുന്ന അപകടം സൂചിപ്പിച്ചത്. കഴിഞ്ഞ വർഷം കോപ്26 ഗ്ലാസ്‌ഗോ സമ്മേളനത്തിൽ എടുത്ത തീരുമാനം വേണ്ടപോലെ നടപ്പാക്കാൻ ആർക്കുമായിട്ടില്ലെന്ന കുറ്റകരമായ അനാസ്ഥയും യുഎൻ റിപ്പോർട്ടായി സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ടു.

ബ്രിട്ടണിൽ ഒന്നും നടന്നില്ലെന്ന് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൻ കുറ്റസമ്മതം നടത്തിയത് സമ്മേനത്തിന്റെ തുടക്കത്തിലെ കണ്ണുതുറപ്പിക്കലായി. നിലവിലെ അലംഭാവം ലോകത്തിലെ ചെറുരാജ്യങ്ങൾക്കടക്കം ലോകനേതാക്കളിലുള്ള വിശ്വാസ്യതയാണ് ഇല്ലാതാക്കുന്നതെന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ പരാമർശം ലോകശക്തികളെ തുറന്നു വിമർശിക്കുന്നതുമായി.

നിലവിൽ ആഗോള താപനം 1.1 സെൽഷ്യസായി ആയി ഉയർന്നെന്നും 2100ൽ ഇത് 1.5 സെൽഷ്യസിലേയ്‌ക്ക് ഉയർന്നാൽ പലരാജ്യങ്ങളും അപ്രത്യക്ഷമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ അതിലും ഭയാനകമായിരിക്കും അവസ്ഥ. അടുത്ത നൂറ്റാണ്ടിൽ 2.8ലേയ്‌ക്കാണ് താപനില ഉയരുകയെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

ആഗോളതലത്തിൽ ലോകശക്തികളാണ് എല്ലാ ഹരിതവാതകങ്ങളും പുറന്തള്ളുന്നത്. ദാരിദ്ര്യ രാജ്യങ്ങളെ പരിസ്ഥിതി സന്തുലനം തകർക്കുന്നുവെന്ന് പറഞ്ഞ് സാമ്പത്തിക കുരുക്കിലേയ്‌ക്ക് തള്ളിയിടാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും യുഎൻ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ആയിരത്തോളം പ്രത്യേകം ക്ഷണിക്കപ്പെട്ട പരിസ്ഥിതി പ്രവർത്തകർ ലോകത്തിൽ ഒരു പരിസ്ഥിതി രക്ഷാ പ്രവർത്തനവും നടക്കുന്നില്ലെന്ന രൂക്ഷ വിമർശനമാണ് വ്യക്തിപരമായും കൂട്ടായും പ്രകടിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.