1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 2, 2023

സ്വന്തം ലേഖകൻ: ഭൂ​മി​യെ സം​ര​ക്ഷി​ക്കാ​ൻ കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക്ക്​ ആ​ഹ്വാ​നം ചെ​യ്ത്​ ​ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി(​കോ​പ്​ 28) വേ​ദി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​​രേ​ന്ദ്ര മോ​ദി. ലോ​ക നേ​താ​ക്ക​ൾ ഒ​ഴു​കി​യെ​ത്തി​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലാ​ണ്​ മോ​ദി സ​ദ​സ്സി​നെ അ​ഭി​മു​ഖീ​ക​രി​ച്ച്​ സം​സാ​രി​ച്ച​ത്.

മ​നു​ഷ്യ​കു​ല​ത്തി​ലെ ഒ​രു ചെ​റി​യ വി​ഭാ​ഗം പ്ര​കൃ​തി​യെ വി​വേ​ച​ന​ര​ഹി​ത​മാ​യി ചൂ​ഷ​ണം ചെ​യ്തു. എ​ന്നാ​ൽ, മു​ഴു​വ​ൻ മ​നു​ഷ്യ​രാ​ശി​യും അ​തി​ന്റെ വി​ല ന​ൽ​കേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ലെ തെ​റ്റു​ക​ൾ തി​രു​ത്താ​ൻ ലോ​ക​ത്തി​ന് കൂ​ടു​ത​ൽ സ​മ​യ​മി​ല്ല. ജ​ന​ങ്ങ​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​ർ​ബ​ൺ കു​റ​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന ‘ഗ്രീ​ൻ ക്രെ​ഡി​റ്റ് ഇ​നി​ഷ്യേ​റ്റി​വ്’ സം​രം​ഭ​ത്തി​ൽ എ​ല്ലാ​വ​രും പ​ങ്കു​ചേ​ര​ണം.

2030ഓ​ടെ ആ​ഗോ​ള ത​ല​ത്തി​ൽ പു​ന​രു​പ​യോ​ഗ ഊ​ർ​ജം മൂ​ന്നി​ര​ട്ടി​യാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളി​ൽ ഇ​ന്ത്യ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണ്. ആ​ഗോ​ള​താ​പ​ന​ത്തി​ന്റെ കെ​ടു​തി നേ​രി​ടാ​നു​ള്ള അ​ന്താ​രാ​ഷ്ട്ര നി​ധി ല​ക്ഷം കോ​ടി​ക​ളി​ലേ​ക്ക് ഉ​യ​ർ​ത്ത​ണം -മോ​ദി ആ​വ​ശ്യ​പ്പെ​ട്ടു. 2028ൽ ​കോ​പ് 33 ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റി​യി​ച്ചു.

ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യൻ പ്രവാസികൾ ദുബായ് താജ് ഹോട്ടലിന് പുറത്ത് കാത്തുനിന്ന് മുദ്രാവാക്യം വിളിയോടെ വരവേൽപ് നൽകി.’സാരെ ജഹാൻ സേ അച്ഛാ’ പാടുകയും ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ എന്നുറക്കെ വിളിക്കുകയും ചെയ്തു ചെയ്തു. തുടർന്ന് പ്രധാനമന്ത്രി എക്സ് പ്ലാറ്റ് ഫോമിലെ തന്റെ പേജിൽ യാത്രയുടെ പുതിയ വിശേഷം പങ്കുവച്ചു. മികച്ച ഒരു ഗ്രഹം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഉച്ചകോടിയുടെ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു.

കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം നേ​രി​ടാ​ൻ ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ച​ട്ട​ക്കൂ​ടി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​ന്ത്യ സ​ന്ന​ദ്ധ​മാ​ണ്. ന​ഷ്ട​പ​രി​ഹാ​ര ഫ​ണ്ട് പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ സ്വാ​ഗ​തം ചെ​യ്യു​ന്നു. 2070 നെ​റ്റ് സീ​റോ എ​ന്ന ല​ക്ഷ്യം ഇ​ന്ത്യ മു​ന്നോ​ട്ടു​വെ​ച്ചി​ട്ടു​ണ്ട്. 2030ഓ​ടെ കാ​ർ​ബ​ൺ വി​കി​ര​ണം 45 ശ​ത​മാ​നം കു​റ​ക്കും. ഇ​തി​നാ​യി പെ​ട്രോ​ൾ, ഡീ​സ​ൽ, ക​ൽ​ക്ക​രി തു​ട​ങ്ങി​യ ഇ​ന്ധ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം 50 ശ​ത​മാ​നം കു​റ​ക്കാ​ൻ ഇ​ന്ത്യ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്​ -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​ൻ യുഎഇ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു.

ആ​ഗോ​ള താ​പ​ന​ത്തെ നേ​രി​ടാ​ൻ 3000 കോ​ടി ഡോ​ള​ർ ഫ​ണ്ട് പ്ര​ഖ്യാ​പി​ച്ച യുഎഇ​യു​ടെ ന​ട​പ​ടി​യെ​യും അ​ദ്ദേ​ഹം പ്ര​ശം​സി​ച്ചു. ദു​ബൈ എ​ക്സ്​​പോ സി​റ്റി​യി​ൽ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്കി​ടെ വി​വി​ധ ലോ​ക നേ​താ​ക്ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. യുഎ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടെ​റ​സ്, യുഎഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ, ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ഋ​ഷി സു​ന​ക്, ബ്ര​സീ​ൽ പ്ര​സി​ഡ​ന്‍റ്​ ലൂ​യി​സ്​ ലു​ലു ഡ ​സി​ൽ​വ, ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി, ബ​ഹ്​​റൈ​ൻ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ന്റ് ഇ​ഷാ​ക് ഹെ​ർ​സോ​ഗ്, യുഎഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം തു​ട​ങ്ങി​യ​വ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ പ്ര​ധാ​ന​മ​ന്ത്രി ദു​ബൈ​യി​ൽ​നി​ന്ന്​ മ​ട​ങ്ങി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.