1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2020

സ്വന്തം ലേഖകൻ: മനുഷ്യ ചർമ്മത്തിൽ കൊറോണ വൈറസിന്​ ഒമ്പത്​ മണിക്കൂർ നില നിൽക്കാൻ കഴിയുമെന്ന്​ പഠനം. ജപ്പാനിൽ നിന്നുള്ള ഗവേഷകരാണ്​ പഠനം നടത്തിയത്​. ഇടക്കിടക്ക്​ കൈ കൈഴുകുന്നത്​ മാത്രമാണ്​ ഇതിന്​ പ്രതേിരോധിക്കാനുള്ള പോംവഴിയെന്ന്​ ഗവേഷകർ പറഞ്ഞു.

ക്ലിനിക്കൽ ഇൻഫെക്ഷൻ ഡിസീസ്​ ജേണലിലാണ്​ പഠനഫലം പ്രസിദ്ധീകരിച്ചത്​. ​കൊറോണ വൈറസിന്​ ഒമ്പത്​ മണിക്കൂർ വരെ മനുഷ്യ ചർമ്മത്തിൽ നിൽക്കാനാവും. ഇത്​ വൈറസി​െൻറ വ്യാപനതോത്​ ഉയർത്തുമെന്നും ഗവേഷക സംഘം ആശങ്ക പ്രകടിപ്പിച്ചു. കോവിഡ്​ ബാധിച്ച്​ മരിച്ചയാളുടെ ചർമ്മം പരിശോധിച്ചാണ്​ ഗവേഷകരുടെ സംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്​.

എന്നാൽ, എഥനോൾ ഉപയോഗിച്ചാൽ 15 സെക്കൻഡിനുള്ളിൽ കൊറോണ വൈറസ്​ ഇല്ലാതാകും. നിലവിൽ ഉപയോഗിക്കുന്ന ഹാൻഡ്​ സാനിറ്റൈസറുകളിലെ പ്രധാനഘടകം എഥനോളാണ്​. കോവിഡിനെ പ്രതിരോധിക്കാൻ ഇടക്കിടക്ക്​ കൈ കഴുകണമെന്ന ലോകാരോഗ്യ സംഘടനയുടെ വാദങ്ങളെ ശരിവെക്കുന്നതാണ്​ പുതിയ പഠനഫലം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.