1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 5, 2019

സ്വന്തം ലേഖകന്‍: തായ്‌ലന്‍ഡില്‍ മഹാ വാജിരലോംഗ്‌കോണ്‍ രാജാവായി അധികാരമേറ്റു; ഇനി അറിയപ്പെടുക രാമ പത്താമന്‍ എന്ന പേരില്‍. തായ്‌ലന്‍ഡിലെ മഹാ വാജിരലോംഗ്‌കോണ്‍ രാജാവിന്റെ കിരീടധാരണം നടന്നു. ബാങ്കോക്കിലെ ഗ്രാന്‍ഡ് പാലസില്‍ നടന്ന ചടങ്ങില്‍ 7.3 കിലോഗ്രാം ഭാരമുള്ള കിരീടം രാജാവ് സ്വയം ധരിച്ചു. ചക്രി രാജവംശത്തിലെ പത്താമതു രാജാവെന്ന നിലയില്‍ രാമ പത്താമന്‍ എന്നാണ് ഇനി അറിയപ്പെടുക.

2016ല്‍ അന്തരിച്ച ഭൂമിബോല്‍ അതുല്യതേജ് രാജാവിന്റെ മകനാണ്. അറുപത്താറുകാരനായ വാജിരലോംഗ്‌കോണ്‍ ഏതാനും ദിവസം മുന്പ് നാലാമതും വിവാഹം ചെയ്ത് രാജ്യത്തെ ഞെട്ടിച്ചിരുന്നു. രാജാവിന്റെ അംഗരക്ഷകസംഘത്തില്‍ ഡെപ്യൂട്ടി കമാന്‍ഡറായിരുന്ന സുദിതയാണു രാജ്ഞിയായി മാറിയത്. അച്ഛനെപ്പോലെ ധര്‍മാനുസരണം ഭരണം നടത്തുമെന്ന് വാജിരലോംഗ്‌കോണ്‍ പ്രഖ്യാപിച്ചു. കിരീടധാരണവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ തിങ്കളാഴ്ചയേ പൂര്‍ത്തിയാകൂ.

രാജ്യത്ത് രാഷ്ട്രീയ അസ്ഥിരത പിടിമുറുക്കിയിരിക്കുന്ന സമയത്താണ് കിരീടധാരണം. പട്ടാളം 2014ല്‍ ജനാധിപത്യസര്‍ക്കാരിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് മാര്‍ച്ച് 24നായിരുന്നു. പക്ഷേ, ഇതുവരെ പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനായിട്ടില്ല.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.