1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 15, 2020

സ്വന്തം ലേഖകൻ: കൊവിഡ് പരിശോധനയ്ക്ക് ദുബായ്–അബുദാബി അതിർത്തിയിൽ ലേസർ സംവിധാനം ഏർപ്പെടുത്തി. നേരത്തെ 48 മണിക്കൂറിനകം കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്ക് മാത്രമായിരുന്നു പ്രവേശനം. ഇത് യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയ സാഹചര്യത്തിലാണ് കാലതാമസം ഒഴിവാക്കുന്നതിന് ലേസർ സംവിധാനം ഏർപ്പെടു

ത്തിയതെന്ന് അബുദാബി അത്യാഹിത, ദുരന്ത നിവാരണ സമിതി അറിയിച്ചു. സ്വകാര്യ ഇമേജിങ് ലാബുമായി സഹകരിച്ചുള്ള ലേസർ ഡിപിഐ സാങ്കേതിക വിദ്യയിലൂടെ നിമിഷങ്ങൾക്കകം പരിശോധനാ ഫലം അറിയാനാകും.

ഇതിൽ നെഗറ്റീവ് ആകുന്നവർക്ക് ഉടൻ പ്രവേശനം നൽകും. പോസിറ്റീവ് ആകുന്നവർ വീണ്ടും പിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആണെന്ന് ഉറപ്പാക്കിയാലെ പ്രവേശിപ്പിക്കൂ.

ഗന്തൂത്തിലെ അതിർത്തി ചെക്ക് പോയിന്റിന് മുൻപായി ഷെയ്ഖ് സായിദ് റോഡിൽ ലാസ്റ്റ് എക്സിറ്റിന് സമീപമുള്ള ടെന്റിലാണ് പരിശോധന നടക്കുന്നത്. 50 ദിർഹമാണ് നിരക്ക്. 24 മണിക്കൂറും സേവനമുണ്ടെന്നും മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.