1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 25, 2020

സ്വന്തം ലേഖകൻ: ഓഗസ്റ്റ് അവസാനത്തോടെ അബുദാബിയിലെ മുഴുവൻ ഷോപ്പിങ് മാളുകൾക്കും വിനോദ കേന്ദ്രങ്ങൾക്കും ഹോട്ടലുകൾക്കും ‘ഗൊ സെയ്ഫ്’ സർട്ടിഫിക്കറ്റ് ലഭ്യമാക്കുമെന്ന് സാംസ്കാരിക ടൂറിസം വിഭാഗം (ഡിസിടി) അറിയിച്ചു. കൊവിഡ് ജാഗ്രതാ മുൻകരുതലിന്റെ ഭാഗമായി ഡിസിടി നിർദേശിച്ച സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കിയവർക്കാണ് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്.

ഇതു ലഭിച്ചാൽ മാത്രമേ സ്ഥാപനം തുറന്നു പ്രവർത്തിപ്പിക്കാനാവൂ. ജൂണിൽ ഹോട്ടലുകൾ, മ്യൂസിയം, തീം പാർക്ക് എന്നിവ ഉൾപെടെ 146 സ്ഥാപനങ്ങൾ ഈ സർട്ടിഫിക്കറ്റ് ലഭ്യമാക്കിയിരുന്നു.

അബുദാബി∙ കൊവിഡ് മൂലം അടച്ചിരുന്ന ഫെറാരി വേൾ‍ഡ്, വാർണർ ബ്രോസ് വേൾഡ്, ക്ലൈംമ്പ് എന്നീ തീം പാർക്കുകൾ 29 മുതൽ സന്ദർശകരെ സ്വീകരിക്കുന്നു. വാർഷിക പാസ് ഉടമകൾക്കു മാത്രമായി 28ന് പ്രത്യേക അവസരം ഒരുക്കിയിട്ടുണ്ടെന്നും അറിയിച്ചു. ഓൺലൈനിലൂടെ ബുക്ക് ചെയ്യുന്നവർക്കാണ് പ്രവേശനം. തീം പാർക്കിന്റെ ശേഷിയുടെ 30 ശതമാനം പേർക്ക് മാത്രമാണ് തുടക്കത്തിൽ പ്രവേശനം നൽകുകയെന്ന് അധികൃതർ അറിയിച്ചു.

സന്ദർശകർ അതതു പാർക്കിന്റെ സ്മാർട് ആപ് ഡൗൺലോഡ് ചെയ്യണമെന്നും നിർദേശിച്ചു. ഇതേസമയം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ യാസ് വാട്ടർ വേൾഡ് തുറക്കില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.