1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2020

സ്വന്തം ലേഖകൻ: കൊറോണയെ തുരത്താനുള്ള െനട്ടോട്ടത്തിലാണ് ചൈന. സർക്കാർ സംവിധാനങ്ങളും ആരോഗ്യമേഖലയും കൈകോര്‍ത്ത് ഈ പകർച്ചവ്യാധിയെ തുരത്താനുള്ള തീവ്രശ്രമത്തിലാണ്. ഡിസംബർ ആറിനാണ് നോവൽ കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 54 കാരിയായ ഡോക്ടർ സാങ് ജിക്സൺ താൻ പോലുമറിയാതെ ന്യൂ കൊറോണ വൈറസിനെ ആദ്യമായി കണ്ടെത്തിയ ആൾ ആകുകയായിരുന്നു. ഒരു ചൈനീസ് മാധ്യമമാണ് സാങ്ങ് ജിക്സിയാനെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്.

പുതിയ തരം പനിയുമായി നാലു പേരാണ് ഡിസംബർ ആറിന് സാങ്ങ് ജിക്സിയാനെ കാണാനെത്തിയത്. പിറ്റേന്ന് മൂന്ന് പേർ ഇതേ രോഗലക്ഷണങ്ങളോടെ ഡോക്ടർക്ക് മുന്നിലെത്തി. ഏഴു പേരിലും ഒരേ ലക്ഷണങ്ങള്‍ കണ്ടെത്തിയതോടെ രോഗം നിസാരമല്ലെന്നും ഇവരിൽ മൂന്ന് പേരും ഒരേ കുടുംബത്തിലായതു കൊണ്ട് ഇത് പകർച്ചവ്യാധിയാകാമെന്നും സാങ്ങ് കണ്ടെത്തി.

രോഗം ബാധിച്ചെത്തിയ ഏഴ് പേരും ഹുവാനിലെ സീഫുഡ് മാർക്കറ്റ് സന്ദർശിച്ചിട്ടുമുണ്ടായിരുന്നു. സംശയം തോന്നിയ ഡോക്ടർ പരിശോധനകൾ ആരംഭിച്ചു. വിവരം ആരോഗ്യവകുപ്പില്‍ അറിയിച്ചു. പരിശോധനകൾക്കായി ഒരു മൾ‍ട്ടി ഡിപ്പാര്‍ട്ട്മെന്റ് തുടങ്ങാനും ആശുപത്രി ജീവനക്കാരോട് മാസ്ക് ധരിക്കാനും ആവശ്യപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.