1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2020

സ്വന്തം ലേഖകൻ: ആഗോള മഹാമാരിയായ കോവിഡ്​ ബാധയിൽ​ മരണസംഖ്യ 7,007 ആയി. 1,75,536 പേർക്കാണ്​ ഇതുവരെ​ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. ഇറ്റലിയിലാണ് ഇപ്പോൾ ഏറ്റവുമധികം പേർ മരിക്കുന്നത്​. 2158 പേർ ഇതുവരെ ഇവിടെ മരിച്ചു. 28,000 കേസുകളാണ്​ ഇവിടെ റിപ്പോർട്ട്​ ചെയ്​തത്​. 145 രാജ്യങ്ങളിൽ കൊറോണ വൈറസ്​ ബാധ ഇതുവരെ റിപ്പോർട്ട്​ ചെയ്​തു.

കൊറോണ വൈറസ് തടയുന്നതിന് യുകെയിലെ എല്ലാവരും “അനിവാര്യമല്ലാത്ത” യാത്രയും മറ്റുള്ളവരുമായി സമ്പർക്കവും ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി ജോൺസൺ പറഞ്ഞു. രാജ്യത്തെ മരണസംഖ്യ 55 ആയി.

കർശനമായ പുതിയ നടപടികളുടെ ഭാഗമായി കഴിയുന്നത്ര ആളുകൾ വീട്ടിൽ നിന്ന് ജോലി ചെയ്യണമെന്ന് ബോറിസ് ജോൺസൺ പറഞ്ഞു. ഗർഭിണികളായ സ്ത്രീകൾ, 70 വയസ്സിനു മുകളിലുള്ളവർ, ആരോഗ്യപരമായ ചില അവസ്ഥകൾ ഉള്ളവർ എന്നിവർ ആരോഗ്യ വകുപ്പ് നൽകുന്ന ഉപദേശം പരിഗണിക്കേണ്ടതുണ്ട്.

അപകടസാധ്യതയുള്ള ഗ്രൂപ്പുകളിലുള്ളവരോട് ദിവസങ്ങൾക്കുള്ളിൽ 12 ആഴ്ച വീട്ടിൽ തന്നെ തുടരാൻ ആവശ്യപ്പെടും. 1,500 ൽ അധികം ആളുകൾ യുകെയിൽ വൈറസ് ബാധിച്ചതായി പരീക്ഷിച്ചു – എന്നാൽ യഥാർത്ഥ കേസുകളുടെ എണ്ണം 35,000 മുതൽ 50,000 വരെ ആണെന്ന് കണക്കാക്കപ്പെടുന്നു.

യൂറോപ്പിൽ വൈറസ്​ പടരുന്ന സാഹചര്യത്തിൽ ഫ്രാൻസ്​ മറ്റു രാജ്യങ്ങളുമായി പങ്കിടുന്ന അതിർത്തികളെല്ലാം അടച്ചു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുടെ അതിർത്തികളെല്ലാം 30 ദിവസത്തേക്ക്​ അടച്ചിടും. ഉക്രെയ്​നിലെ പൊതു ഗതാഗത സംവിധാനം, റസ്​റ്ററൻറുകൾ, ഷോപ്പിങ്​ മാളുകൾ തുടങ്ങിയവ അടച്ചിടും.

ജനങ്ങള്‍ പുറത്തിറങ്ങുന്നത്‌ ഫ്രാന്‍സ് കര്‍ശനമായി വിലക്കി. യൂറോപ്പില്‍ കൊറോണയുടെ പ്രഭവകേന്ദ്രമായ ഇറ്റലിയും സ്‌പെയ്‌നും നേരത്തെ ഏര്‍പ്പെടുത്തിയ സമാനമായ നിയന്ത്രണങ്ങളിലൂടെയാണ് ഫ്രാന്‍സും കടുന്നുപോകുന്നത്.

സ്‌കൂള്‍, കഫേ, അവശ്യ സര്‍വ്വീസല്ലാത്ത കടകള്‍ എന്നിവയെല്ലാം ഫ്രാന്‍സില്‍ അടച്ചു. ചൊവ്വാഴ്ച മുതല്‍ പുറത്തുനിന്നുള്ള വിദേശ യാത്രക്കാര്‍ക്ക് ഫ്രാന്‍സിലേക്ക് പ്രവേശനം വിലക്കും, അതിര്‍ത്തികള്‍ അടയ്ക്കും. രോഗികളെ ആശുപത്രികളിലേക്കെത്തിക്കാന്‍ സൈന്യം സഹായിക്കുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് മാക്രോണ്‍ വ്യക്തമാക്കി. ഇതുവരെ 148 പേരാണ് വൈറസ് ബാധയില്‍ ഫ്രാന്‍സില്‍ മരണപ്പെട്ടത്. 6633 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.

കൊറോണ വ്യാപനം തടയാന്‍ ജര്‍മനിയില്‍ ഉല്ലാസ-വ്യാപര കേന്ദ്രങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമെല്ലാം അടച്ചു. മതപതമായ ചടങ്ങുകള്‍ നിര്‍ത്തലാക്കാനും ജനങ്ങളോട് രാജ്യത്തിനകത്തും പുറത്തുമുള്ള ഉല്ലാസ യാത്രകള്‍ ഒഴിവാക്കാനും ജര്‍മന്‍ ഭരണകൂടം ആവശ്യപ്പെട്ടു. ജര്‍മനിയില്‍ 17 പേരാണ് ഇതുവരെ മരണപ്പെട്ടത്. 7272 പേര്‍ വൈറസ് സ്ഥിരീകരിച്ച് ചികിത്സയില്‍ തുടരുകയാണ്.

കൊറോണയെ കൂടുതല്‍ പേരിലേക്ക് പടരുന്ന അപകടകരമായ സാഹചര്യം കണക്കിലെടുത്ത് സ്വിറ്റ്‌സര്‍ലന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് കൊറോണ ഇതുവരെ 19 പേരുടെ ജീവനെടുത്തു. 2353 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ദക്ഷിണ കൊറിയ, ഇറാന്‍, യുഎസ് എന്നീ രാജ്യങ്ങളും കൊറോണയെ നേരിടാന്‍ കൂടുതല്‍ ജനങ്ങള്‍ ഒത്തുചേരുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 7174 പേരാണ് ലോകത്താകമാനം കൊറോണ വൈറസ് ബാധയില്‍ മരണപ്പെട്ടത്. ഏറ്റവും കൂടുതല്‍ മരണം വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലാണ്, 3226 പേര്‍. ഇറ്റലിയില്‍ 2158 പേരും മരണപ്പെട്ടു. 160ലേറെ രാജ്യങ്ങളിലായി 182,726 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു.

കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ വിദേശികൾ ഉടൻ രാജ്യം വിടണമെന്ന് ഫിലിപ്പീൻസ് ഉത്തരവിട്ടു. ഇതെതുടർന്ന് മലയാളി വിദ്യാർഥികൾ മനിലയിലും ക്വലലംപുരിലും കുടുങ്ങി. 200ഓളം പേരാണ് മനിലയിൽ കുടുങ്ങിയത്. മലേഷ്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ക്വാലലംപൂരിലെത്തിയവർ വിമാനത്താവളത്തിൽ ദുരിതത്തിലാണ്.

സ്പെയിനില്‍ രോഗത്തെ വരുതിയിലാക്കാന്‍ രാജ്യത്തെ എല്ലാ സ്വകാര്യ ആശുപത്രികളും ദേശസാത്കരിച്ചു. സ്പെയിനിലെ പെഡ്രോ സാഞ്ചസ് സര്‍ക്കാരിന് കീഴിലെ ആരോഗ്യ മന്ത്രി സാല്‍വദോര്‍ ഇലയാണ് സ്വകാര്യ ആരോഗ്യ സംവിധാനങ്ങൾ സർക്കാർ നിയന്ത്രണത്തിലാകുമെന്ന കാര്യം പ്രഖ്യാപിച്ചത്. ചൈനക്ക് പുറത്ത് കോവി‍ഡ് ഗുരുതരമായി ബാധിച്ച സ്പെയിനില്‍ ടെസ്റ്റുകളുടെ ചെലവ് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനം കൈകൊണ്ടത്. നാലാം വർഷ മെഡിക്കൽ വിദ്യാർത്ഥികൾ ആരോഗ്യ രംഗത്ത് സഹായവുമായി ഉണ്ടാവണമെന്നും മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന കമ്പനികൾ ഉടൻ സർക്കാരുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.