1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 17, 2020

സ്വന്തം ലേഖകൻ: കൊറോണ വൈറസ് മൂലമുണ്ടായ വുഹാനിലെ മരണസംഖ്യയില്‍ തിരുത്തലുകളുമായി ചൈന. തിരുത്തല്‍ കണക്കുകള്‍ പ്രകാരം 50% വര്‍ധനയാണ് ഉണ്ടായത്. വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. പതിനായിരത്തിലധികം മരണങ്ങള്‍ പല രാജ്യങ്ങളിലും രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ചൈനയിലെ മരണസംഖ്യ സംശയത്തിന് ഇടയാക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്. ട്രംപ് അടക്കം പല ലോകനേതാക്കളും ചൈനയിലെ കണക്കുകളിൽ സംശയം രേഖപ്പെടുത്തിയിരുന്നു. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോൾ വർധിച്ച് 4636 ആയി.

കോവിഡ് 19 മരണ സംഖ്യ മറച്ചുവെക്കാന്‍ ശ്രമിച്ചുവെന്ന ആരോപണങ്ങൾ നിഷേധിച്ച ചൈന വുഹാനില്‍ കോവിഡ് -19 മരണസംഖ്യ 3869 ആയി ഉയര്‍ന്നതില്‍ അസ്വാഭാവികതയില്ലെന്നും വ്യക്തമാക്കി. ഇതൊരു സ്റ്റാറ്റിക്കല്‍ വെരിഫിക്കേഷന്‍ പ്രക്രിയയുടെ ഭാഗമാണെന്നും അതൊരു സാധാരണ അന്താരാഷ്ട്ര രീതിയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞു.

കോവിഡ് -19 ന്റെ കാഠിന്യം മറച്ചുവെക്കുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ ശ്രമിച്ചുവെന്ന അവകാശവാദം ഷാവോ ലിജിയാന്‍ നിരസിച്ചു. ചൈനയിൽ സ്ഥിരീകരിച്ച കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളില്‍ 325 എണ്ണത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ചവര്‍ 83,428 ആയാണ് വര്‍ധിച്ചത്. 77,000 ത്തിലധികം പേര്‍ രോഗമുക്തി നേടിയിട്ടുണ്ട് ചൈനയില്‍. നിലവില്‍ 116 കോവിഡ് രോഗികളാണ് ചൈനയിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.