
സ്വന്തം ലേഖകൻ: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്രം. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് മാർച്ച് 22 മുതൽ 29 വരെ നിർത്തിവെച്ചു. 65 വയസിന് മുകളിലും 10 വയസിന് താഴെയും പ്രായമുള്ളവര്‍ വീടുകളില്‍ തുടരണമെന്നും സര്‍ക്കാര്‍ നിര്ദേശിച്ചു.
കോവിഡ് 19 ചര്ച്ച ചെയ്യാന്‍ ചേര്‍ന്ന മന്ത്രി സഭ ഉപസമിതി യോഗത്തിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ഇന്ത്യയിലേക്കുള്ള എല്ലാ അന്താരാഷ്ട്ര വിമാനങ്ങളുടെയും സർവീസ് മാർച്ച് 22 മുതൽ 29 വരെ നിർത്തിവെച്ചു. 10 വയസ്സിനു താഴെയുള്ള കുട്ടികളെയും 65 വയസ്സിനു മുകളില്‍ പ്രായമുളളവരെയും രോഗം ബാധിക്കാനുള്ള സാധ്യത ഏറെയായതിനാല്‍ വീടുകൾക്കുള്ളിൽ തന്നെ കഴിയണം.
വിദ്യാർത്ഥികൾ, ഭിന്നശേഷിക്കാർ, രോഗികൾ ഒഴികെ ഉള്ളവർക്ക് ട്രെയിൻ – വിമാന സർവീസുകളിൽ ഉള്ള ഇളവ് താൽക്കാലികമായി റദ്ദാക്കി. സ്വകാര്യ മേഖലയിൽ ഉള്ളവര്‍ വീടുകളിൽ ഇരുന്ന് ജോലി ചെയ്യെണം. ജനങ്ങള്‍ സമ്മേളിക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ ഉറപ്പാക്കണം.
പൊതുഗതാഗത സംവിധാനങ്ങളിൽ ആൾത്തിരക്ക് ഒഴിവാക്കാൻ സംസ്ഥാനങ്ങൾ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ പറയുന്നു. സർക്കാർ ജീവനക്കാർക്കും ആരോഗ്യ പ്രവർത്തകർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇന്ത്യയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ നിര്‍ത്തിവെച്ചു. കോവിഡ് രോഗ വ്യാപനത്തിന്‍റെ സാഹചര്യത്തിലാണ് തീരുമാനം. മാര്‍ച്ച് 9 മുതല്‍ ഏപ്രില്‍ 30 വരെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാനും യാത്രാ തിയതി മാറ്റി ബുക്ക് ചെയ്യാനുള്ള സൌകര്യവുമൊരുക്കിയിട്ടുണ്ട്.
സാഹചര്യങ്ങള്‍ മാറുന്ന പക്ഷം പുതിയ തീരുമാനം അറിയിക്കുമെന്നും കമ്പനി. കൂടുതല്‍ വിവരങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി കൂടുതല്‍ വിവരങ്ങള്‍ക്ക് Qatarres@goindigo.in, customer.relations@goindigo.in എന്ന ഇമെയില്‍ വിലാസങ്ങളിലോ +911246173838/919910383838 എന്നീ നമ്പറിലോ ബന്ധപ്പെടാവുന്നതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. നിലവില്‍ കേരളത്തിലേക്കുള്ള മൂന്നെണ്ണമുള്‍പ്പെടെ ഇന്ത്യയിലെ വിവിധയിടങ്ങളിലേക്കായി പ്രതിദിന സര്‍വീസുകള്‍ നടത്തുന്നുണ്ട് ഇന്‍ഡിഗോ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല