1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2020

സ്വന്തം ലേഖകൻ: ടൂറിസം, റസ്റ്ററന്റ്, വിനോദം എന്നീ മേഖലകളിലുള്ള സ്ഥാപനങ്ങൾക്ക് വാടകയുടെ 20 ശതമാനം തിരിച്ചു നൽകുന്ന പദ്ധതിക്ക് അബുദാബി സർക്കാർ തുടക്കം കുറിച്ചു. എമിറേറ്റിൽ ഈ മേഖലകളിലുള്ള 8000ത്തോളം സ്ഥാപനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും.

കോവിഡ് പ്രതിസന്ധി നേരിടുന്ന സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് ആശ്വാസമാകുന്നതാണു 20 കോടി ദിർഹത്തിന്റെ പുതിയ പദ്ധതി. എമിറേറ്റിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയായ ഗദാൻ 21ൽ ഉൾപ്പെടുത്തിയാണ് ഇതു നടപ്പാക്കുകയെന്ന് അധികൃതർ അറിയിച്ചു.

അതത് സ്ഥാനത്തിന്റെ വാർഷിക വാടകയിൽ 20 ശതമാനം ഇളവാണ് ലഭിക്കുകയെന്ന് അധികൃതർ സൂചിപ്പിച്ചു. 2019 സെപ്റ്റംബറിൽ വാടകയ്ക്കെടുത്തതോടെ ഈ വർഷം ഏപ്രിൽ 1നും സെപ്റ്റംബർ 30നും ഇടയിൽ പുതുക്കിയതോ ആയ കരാറുകാർക്കാണ് ആനുകൂല്യം ലഭിക്കുകയെന്നും വിശദീകരിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.